ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) നിയന്ത്രണത്തിലുള്ള വിവിധ ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷത്തിലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി, ജൂലൈ 22 ആണ്.ഓണ്‍ലൈനായി അപേക്ഷിച്ചതിനു ശേഷം വെബ്സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യേണ്ടതും അനുബന്ധ രേഖകള്‍ ജൂലൈ 25 നകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കുകയും വേണം. ജനറല്‍ വിഭാഗത്തിന് 110 /- രൂപയും പട്ടികജാതി - വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപയുമാണ്, രജിസ്ട്രേഷന്‍ ഫീസ്.
വിവിധ ജില്ലകളിലെ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍
1.മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804)
2.അടൂര്‍ (പത്തനംതിട്ട, 04734-224078, 8547005020)
3.ചേര്‍ത്തല, (ആലപ്പുഴ, 0478-2552828,8547005030)
4.മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010)
5.പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013)
6.പീരുമേട് (ഇടുക്കി, 04869-233982, 8547005011)
7.മുട്ടം (തൊടുപുഴ, 0486-2255755, 8547005014)
8.കലൂര്‍ (എറണാകുളം, 0484-2347132, 8547005008)
9.കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015)
10.ആലുവ (എറണാകുളം, 0484-2623573, 8547005028)
11.വരടിയം (തൃശൂര്‍, 0487-2214773, 8547005022)
12.വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009)
13.വട്ടംകുളം (മലപ്പുറം 0494-2681498, 8547005012)
14.പെരിന്തല്‍മണ്ണ (മലപ്പുറം, 04933-225086, 8547021210)
15.തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031)
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്
http://ihrd.ac.in/index.php/admissions/admission-in-technical-higher-secondary-school
Comments