Foto

കേരള ലോ അക്കാദമിയില്‍ നിയമം പഠിക്കാം: ഓണ്‍ലൈനായ് അപേക്ഷിക്കാം 

തിരുവനന്തപുരത്തെ കേരള ലോ അക്കാദമിയിൽ വിവിധ നിയമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. 

വിവിധ പ്രോഗ്രാമുകൾ
1.പഞ്ചവത്സര എല്‍എല്‍ബി 
2.ത്രിവത്സര എല്‍എല്‍ബി
3.എല്‍എല്‍എം
4.എംബിഎല്‍

ആർക്കൊക്കെ അപേക്ഷിക്കാം: 45% മാര്‍ക്കോടെ പ്ലസ്ടു പൂർത്തീകരിച്ചവർക്ക്,പഞ്ചവത്സര എല്‍എല്‍ബി യ്ക്കും 45% മാര്‍ക്കോടെയുള്ള അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവർക്ക്, ത്രിവത്സര എല്‍എല്‍ബിയ്ക്കും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നിയമ ബിരുദമുള്ളവർക്ക് എല്‍എല്‍എം നും അപേക്ഷിക്കാവുന്നതാണ്.അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള 50% മാര്‍ക്കോടെയുള്ള ബിരുദമാണ്
എം.ബി. എൽ ന് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക: www.keralalawacademy.in

വിലാസം: കേരള ലോ അക്കാദമി ലോ കോളേജ്, പേരൂര്‍ക്കട, തിരുവനന്തപുരം - 695005

കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ daisonpanengadan@gmail.com


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News