Foto

ശിശുദിന സ്റ്റാമ്പ് 2023- അയിരൂർ St തോമസ് ഹയർസെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥിനിക്കു  അംഗീകാരം 

ശിശുദിന സ്റ്റാമ്പ് 2023- അയിരൂർ St തോമസ് ഹയർസെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥിനിക്കു  അംഗീകാരം

കളമശ്ശേരി : കുട്ടികൾക്ക് ഇണങ്ങിയലോകം 'എന്ന ആശയം ആസ് പദമാക്കിയുള്ള ശിശു ദിന സ്റ്റാമ്പ് 2023 ചിത്രരചനാ മത്സരത്തിൽ ലഭിച്ച മികവുറ്റ 338 രചനകളിൽ നിന്നും അയിരൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർഥിനി റിജു എസ് രാജേഷ് നിറം ചാലിച്ച ചിത്രം തി രെഞ്ഞെടുത്തു .
2023 നവംബർ 14 ശിശുദിനത്തിൽ തിരുവനന്ത പുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാവിലെ 10.00മണിക്ക് സംഘടിപ്പിക്കുന്ന കുട്ടികളുടെ പൊതു സമ്മേളന വേദിയിൽ ബഹു .മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ റിജുവിനു പ്രശസ്‌തി ഫലകവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി ആദരിക്കും .സ്കൂളിന് നൽകുന്ന റോളിഗ് ട്രോഫി റിജുവും സ്കൂൾ പ്രിൻസിപ്പൽ ഡോ. മേഴ്‌സി തോമസും ചേർന്ന് ഏറ്റു വാങ്ങും .
മന്ത്രി മാരായ ശ്രീമതി വീണ ജോർജ് ,ശ്രീ വി ശിവൻ കുട്ടി എന്നിവർ സംബദ്ധിക്കും .
കേരളലളിതകലാ അക്കാഡമി മുൻ ചെയർ മാൻ ശ്രീ നേമം പുഷ്പരാജ് ആണ് ചിത്രം തിരെഞ്ഞെടുത്തത് .
ലളിതവും എന്നാൽ ഭാവന സമ്പന്നവും അർത്ഥ പൂർണവുമാണ് റിജുവിന്റെ കലാസൃഷ്ടിയെന്നു അദ്ദേഹം വിലയിരുത്തി .

സ്റ്റാമ്പ് വിതരണത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് അനാഥ ബാല്യങ്ങളുടെ ജീവകാരുണ്യ പ്രവർത്തനൻങൾ ക്കായി വിനിയൊഗിക്കുമെന്നു സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു .

എറണാകുളം ജില്ലയിലെ കുറുമശ്ശേരിയിൽ അംബാട്ടു പറംമ്പിൽ രാജേഷ് -ഷബാന   ദബതികളുടെ മകളാണ് റിജു .
ഇരട്ട സഹോദരിറിധിയും ഒരേ ക്ലാസിലാണ് .അച്ഛൻ രാജേഷ് പോസ്റ്റ് മാനും 'അമ്മഷബാന ബേക്കറി ഉടമയുമാണ് .
 

Foto

Comments

leave a reply

Related News