Foto

എസ്.എസ്.സി ;കംബൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷ 

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിം?ഗ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു അംഗീകൃത ബോര്‍ഡിന് കീഴില്‍ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസായിരിക്കണം.തെരഞ്ഞെടുക്കപെടുന്നവര്‍ക്ക്, വിവിധ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിം?ഗ് അസിസ്റ്റന്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം ലഭിക്കുക.

എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ
https://ssc.nic.in ല്‍ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി മാര്‍ച്ച് 7ആണ്. രണ്ട് ഘട്ടങ്ങളായിട്ടാണ് , പരീക്ഷ.
കംപ്യൂട്ടര്‍ അധിഷ്ഠിത ടയര്‍ - 1 പരീക്ഷ മേയില്‍ നടക്കും. ടയര്‍ - 2 ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല

പ്രായപരിധി
അപേക്ഷകര്‍ ,18 വയസിനും 27 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കൃത്യമായി പറഞ്ഞാല്‍, 2-1-1994 നും 1-1-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം ,അപേക്ഷകര്‍. എന്നാല്‍ സംവരണ വിഭാഗക്കാര്‍ക്ക് ഈ പ്രായപരിധിയില്‍ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.പട്ടിക ജാതി/ പട്ടിക വര്‍ഗം വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും
ഒ.ബി.സി. വിഭാഗക്കാര്‍ക്ക്, 3 വര്‍ഷവും ഇളവുണ്ട്. സംവരണ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃത ഇളവുകളുണ്ട്.

അപേക്ഷാ ഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ്. ഭീം യു.പി.ഐ, നെറ്റ് ബാങ്കിംഗ്, വിസ, മാസ്റ്റര്‍കാര്‍ഡ്, മാസ്‌ട്രോ, റൂപെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്, എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ച്, എന്നീ വഴികളിലൂടെ ഫീസടയ്ക്കാനാകും. വനിതകള്‍, പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

ഓര്‍ത്തിരിക്കേണ്ട തീയതികള്‍

അപേക്ഷാ സമര്‍പ്പണം: 
മാര്‍ച്ച് 7 വരെ

ഫീസടക്കാന്‍ :
മാര്‍ച്ച് 8ന് രാത്രി 8 വരെ(ഓണ്‍ലൈനായി)
ബാങ്ക് ചലാന്‍ വഴി മാര്‍ച്ച് 10 വരെ

അപേക്ഷയില്‍ തിരുത്തല്‍ :
മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 15ന് രാത്രി 11 മണി വരെ

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്
 https://ssc.nic.in 

 

Comments

leave a reply

Related News