Foto

കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) കേന്ദ്ര സര്‍വിസുകളില്‍ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്കുള്ള നിയമനത്തിന് നടത്തുന്ന കമ്പയിന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ മാസത്തിലാണ് പരീക്ഷ നടക്കുക. ബിരുദമാണ്, അടിസ്ഥാന യോഗ്യത. അപേക്ഷാ ഫീസ്,100 രൂപയാണ്. എന്നാല്‍  SC/ST/PWD/വിമുക്തഭടന്മാര്‍/വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് വേണ്ട.ഓണ്‍ലൈനായിട്ടാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയ്യതി ,ജനുവരി 23 ആണ്.കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ദേശീയതലത്തില്‍ ഏപ്രില്‍ മാസത്തിലാണ്, നടക്കുക.കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷകേന്ദ്രങ്ങളുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായി 36 തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പില്‍ അസിസ്റ്റന്റ് ഓഡിറ്റ്/അക്കൗണ്ട്‌സ് ഓഫിസര്‍, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വിസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേസ് മുതലായ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍, വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ അസിസ്റ്റന്റ്; സി.ബി.ഐയില്‍ സബ്ഇന്‍സ്‌പെക്ടര്‍, ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍; പ്രിവന്റിവ് ഓഫിസര്‍, ഇ.ഡിയില്‍ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍, നാര്‍കോട്ടിക്‌സ് ബ്യൂറോയില്‍ ഇന്‍സ്‌പെക്ടര്‍; കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ്/സൂപ്രണ്ട്; NIAയില്‍ സബ്ഇന്‍സ്‌പെക്ടര്‍, സി ആന്‍ഡ് എ.ജിയില്‍ ഓഡിറ്റര്‍/അക്കൗണ്ടന്റ്/ഡിവിഷനല്‍ അക്കൗണ്ടന്റ് മുതലായ തസ്തികകളിലേക്കാണ് നിയമനം. രാജ്യമെട്ടുക്ക് ഏതാണ്ട് പതിനായിരത്തോളം ഒഴിവുകളുണ്ടാവും.

 

ചില തസ്തികകള്‍ക്ക് അടിസ്ഥാന യോഗ്യതയില്‍ മാറ്റമുണ്ട്. അസിസ്റ്റന്റ് ഓഡിറ്റ്/അക്കൗണ്ട്‌സ് ഓഫിസര്‍ തസ്തികക്ക് അപേക്ഷിക്കാന്‍ CA/CMA/CS/MCom/MBA ഫിനാന്‍സ്/MBE എന്നീ യോഗ്യതയിലൊന്ന് അഭിലഷണീയമാണ്. ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ഓഫിസര്‍ തസ്തികക്ക് അപേക്ഷിക്കുന്നവര്‍ക്ക്,  ബിരുദത്തിനു പുറമെ പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്‌സിന് 60 ശതമാനം മാര്‍ക്കുണ്ടാകണം. അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിരുദം പൂര്‍ത്തീകരിച്ചിരിക്കണം. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക്, സ്റ്റാറ്റിസ്റ്റിക് സില്‍ ബിരുദം വേണം. നാഷനല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ അസിസ്റ്റന്റ് തസ്തികക്ക് നിയമ ബിരുദമുള്ളവര്‍ക്ക് മുഖ്യ പരിഗണന ലഭിക്കും. റിസര്‍ച് അസിസ്റ്റന്റ് തസ്തികയിലെ അപേക്ഷകര്‍ക്ക്, ഒരു വര്‍ഷത്തെ ഗവേഷണ പരിചയവും നിയമ/ഹ്യൂമന്റൈറ്റ്‌സ് ബിരുദവും അഭിലഷണീയമാണ്.

അപേക്ഷാ സമര്‍പ്പണത്തിനും മറ്റു വിവരങ്ങള്‍ക്കും

https://ssc.nic.in

 

Comments

leave a reply

Related News