Foto

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി.-യു.ജി.)

അപേക്ഷ സമര്‍പ്പണം മേയ് 22 വരെ

 ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍,

44 കേന്ദ്ര സര്‍വകലാശാലകള്‍, 36 മറ്റ് സര്‍വകലാശാലകള്‍ എന്നിവയിലെ നിശ്ചിത ബിരുദ പ്രോഗ്രാമുകളിലെ
:കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി.-യു.ജി.) 2022-ന് അപേക്ഷിക്കാനുള്ള സമയപരിധി മേയ് 22-ന് വൈകീട്ട് അഞ്ചുവരെക്കും നീട്ടി വിജ്ഞാപനമിറങ്ങി.ഫീസ് അടയ്ക്കാന്‍ രാത്രി 11.50 വരെ സമയം ലഭിക്കും.തിരുത്തല്‍ വരുത്താല്‍ 25 മുതല്‍ 31 വരെ അവസരമുണ്ട്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചശേഷം സി.യു.ഇ.ടി.യില്‍ ഉള്‍പ്പെട്ടിരുന്ന കോഴ്‌സുകളില്‍ ചിലതില്‍ സര്‍വകലാശാലകള്‍ മാറ്റം വരുത്തിയതിനാലാണ് , ഈ മാറ്റം. ഇതിനു പുറമേ പ്രവേശനത്തിനുള്ള യോഗ്യതാ വ്യവസ്ഥ, അഭിമുഖീകരിക്കേണ്ട ടെസ്റ്റിലും (മാപ്പിങ്) ചില മാറ്റങ്ങള്‍ ചില സര്‍വകലാശാലകള്‍ വരുത്തിയിട്ടുണ്ട്.അവയുടെ വിശദാംശങ്ങള്‍, പുതിയ മാപ്പിങ് തുടങ്ങിയവ cuet.samarth.ac.in -ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക്, രജിസ്‌ട്രേഷന്‍ സമയത്ത് തിരഞ്ഞെടുത്ത കോഴ്‌സുകള്‍/മാപ്പിങ് എന്നിവയില്‍ ചില ഒഴിവാക്കലുകള്‍/മാറ്റങ്ങള്‍ അനിവാര്യമായിട്ടുണ്ടായും. അതിനാല്‍ നിലവന്‍ അപേക്ഷ നല്‍കിയവര്‍ക്ക്, നിലവില്‍ ലഭ്യമായ കോഴ്‌സുകള്‍/മാപ്പിങ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തി, വേണ്ട മാറ്റങ്ങള്‍ (എഡിറ്റിങ്) വരുത്താന്‍ എന്‍.ടി.എ. അവസരം നല്‍കിയിട്ടുണ്ട്. മേയ് 22-നകം വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തിരഞ്ഞെടുത്ത ടെസ്റ്റുകളില്‍ മാറ്റം വരുത്താം. കൂടുതല്‍ സര്‍വകലാശാലകള്‍/കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും അവസരം ഉണ്ടാകും. പക്ഷേ, നിര്‍ദിഷ്ട മാറ്റം കാരണം കൂടുതല്‍ ഫീസ് അടയ്‌ക്കേണ്ടിവന്നാല്‍ അത് അടയ്‌ക്കേണ്ടി വരും. മാത്രവുമല്ല;ഫീസില്‍ കുറവുവരുന്നപക്ഷം, അധികമായി അടച്ച തുക, അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധപ്പെടുത്തി ആറ് ആഴ്ച കഴിഞ്ഞ് എന്‍.ടി.എ. തിരികെ നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്കും മാറ്റങ്ങള്‍ വരുത്തുന്നതിനും
www.cuet.samarth.ac.in

Comments

leave a reply

Related News