Foto

സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (C-TET); ഇപ്പോൾ അപേക്ഷിക്കാം

സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (C-TET); ഇപ്പോൾ അപേക്ഷിക്കാം

 

കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ സ്കൂളുകളിലും സി.ബി.എസ്.ഇ.സ്കൂളുകളുകളും എട്ടാംക്ലാസ് വരെയുള്ള സ്കൂൾ അധ്യാപക യോഗ്യത നിർണയത്തിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ(CBSE) നടത്തുന്ന സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നവംബർ 23 വരെയാണ്,അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.2024 ജനുവരി 21-നാണ് പരീക്ഷ നടക്കുക.കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

 

രണ്ടു പേപ്പറുകൾ

ആറുമുതൽ ഏട്ടാംക്ലാസുവരെയുള്ള അധ്യാപനത്തിനും ഒന്നുമുതൽ അഞ്ചാംക്ലാസുവരെയള്ള അധ്യാപനത്തിനും വേറെ

വേറെ പരീക്ഷകളാണെഴുതേണ്ടത്. രണ്ട് യോഗ്യതകളും ആവശ്യമുള്ളവർ രണ്ട് പരീക്ഷയും എഴുതിയിരിക്കണം. ഇരു പരീക്ഷയും എഴുതാനുള്ള യോഗ്യതകളെ

സംബന്ധിച്ച് ഉള്ള വിവരങ്ങൾ, വെബ് സൈറ്റിൽ ഉണ്ട്.

 

അപേക്ഷാ ഫീസ്

ജനറൽ, ഒ.ബി.സി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയും ഫീസടക്കണം. എന്നാൽ ഭിന്നശേഷി എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ട് പേപ്പറിന് 600 രൂപയുമാണ് അപേക്ഷാ ഫീസ് ഒടുക്കേണ്ടത്.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

https://ctet.nic.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News