ലോവർ പ്രൈമറി വിഭാഗം(K-TET : 1), അപ്പർ പ്രൈമറി വിഭാഗം(K-TET : 2)
, ഹൈസ്കൂൾ വിഭാഗം (K-TET:3)
, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ സ്പെഷ്യൽ വിഷയങ്ങൾ ഹൈസ്കൂൾ തലംവരെ -K-TET : 4)
എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം.വെബ്പോർട്ടൽ വഴി , നവംബർ 20 വരെയാണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കാനവസരമുള്ളത്.
ഒരാൾക്ക് തന്നെ ഒന്നിലധികം കാറ്റഗറിയിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500/- രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും അടയ്ക്കണം.
ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ വെബ്
സൈറ്റിൽ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in .
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments