ഡോ. ഡെയ്സൻ പാണേങ്ങാടൻ
ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകർക്കുള്ള യോഗ്യതാപരീക്ഷയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്ന സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഏപ്രിൽ 25 വരെയാണ് ,അപേക്ഷ നൽകാനവസരം. വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജനറൽ വിഭാഗത്തിന് 1000/- രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 500/- രൂപയുമാണ് പരീക്ഷാ ഫീസ്.നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടഫിക്കറ്റിന്റെ ഒറിജിനൽ (2022 മാർച്ച് 31നും 2023 ഏപ്രിൽ 30നും ഇടയിൽ വാങ്ങിയത്) സെറ്റ് പാസാകുന്ന പക്ഷം ഹാജരാക്കേണ്ടതുണ്ട്.
അടിസ്ഥാനയോഗ്യത
അപേക്ഷാർത്ഥിക്ക് പി..ജി.ക്ക്
50 ശതമാനം മാർക്ക് വേണം.എസ്.സി,എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പിജിക്ക് 5 ശതമാനം മാർക്കിളവ് ലഭിക്കും. ഇതുകൂടാതെ, ബിഎഡും പാസാകണം.ചില പ്രത്യേക വിഷയങ്ങളെ ബിഎഡ്. ൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങളും പ്രൊസ്പെക്ടസും സിലബസും എൽ. ബി. എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://lbsedp.lbscentre.in/setjul23/
Comments