കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET 2023): ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധതലങ്ങളിലെ അധ്യാപനത്തിനുള്ള
യോഗ്യത പരീക്ഷയായ K-TET ന് ഇപ്പോൾ അപേക്ഷിക്കാം.
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ ) സ്പെഷ്യൽ വിഷയങ്ങൾ (ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷയ്ക്കാണ്, ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 17 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം ഡിസംബർ 20 മുതൽ വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. അഭിരുചിപരീക്ഷ ഡിസംബർ 29,30 തിയ്യതികളിൽ, സംസ്ഥാനത്തെ വിവിധ സെന്റ്റുകളിൽ നടക്കും.
അപേക്ഷ ഫീസ്
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500/- രൂപ വീതമാണ് അടക്കേണ്ടത് എന്നാൽ SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250/- രൂപ വീതം അടച്ചാൽ മതി. ഓൺലൈൻ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാനവസരമുണ്ട്.
K-TET 1,K-TET 2, K-TET 3, K-TET 4 എന്നീ നാലു വിഭാഗങ്ങളിൽ പരീക്ഷ നടക്കുന്നതിനാൽ, ഓരോ വിഭാഗത്തിനുള്ള യോഗ്യതകളും വ്യത്യസ്തമാണ്.ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ വെബ്‌സൈറ്റിലുണ്ട്.
അപേക്ഷാ സമർപ്പണത്തിന്
കൂടുതൽ വിവരങ്ങൾക്ക്
https://pareekshabhavan.kerala.gov.in
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments