Foto

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) ;  നവംബർ 5 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(SET) ;  നവംബർ 5 വരെ അപേക്ഷിക്കാം

 

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള രജിസ്‌ട്രേഷന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ, നവംബർ 5ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാനവസരമുണ്ട്. ഇതിനു ശേഷം തിരുത്തലുകൾ ആവശ്യമുള്ളവർക്ക്, നവംബർ 8, 9, 10 തീയതികളിൽ അവസരം ലഭിക്കുന്നതാണ്.

 

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്പെക്ടസും, സിലബസും എല്‍ ബി എസ് സെന്ററിന്റെ വെബ്സൈറ്റില്‍ ലഭിക്കും.

 

അപേക്ഷാ യോഗ്യത

നിർദിഷ്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും (50% മാർക്ക് നേടിയിരിക്കണം) ബി.എഡുമാണ് അപേക്ഷായോഗ്യത.ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇരു 

പ്രോഗ്രാമുകളിലും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്. ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർ,

 പി.ജി./ബി.എഡ്. യോഗ്യത, സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നേടിയിരിക്കണം.അല്ലാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

 

എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 5% മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.നോൺക്രിമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 സെപ്റ്റംബർ 26 നും 2023 നവംബർ 10 നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://lbscentre.kerala.gov.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News