Foto

പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ബിരുദാനന്തര ബിരുദം

ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍.)  വിവിധ 
ബിരുദാനന്തര ബിരുദ 
പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്സി., എം.എസ്സി. എം.എല്‍.ടി. എന്നീ കോഴ്‌സുകളിേലേക്കാണ് പ്രവേശനം
ജനറല്‍ സീറ്റുകള്‍ക്കു പുറമെ വിവിധ കോഴ്‌സുകള്‍ക്ക് സ്‌പോണ്‍സേഡ് സീറ്റുകളും ഉണ്ട്. 

നവംബര്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. 
ഓരോ പ്രോഗ്രാമുകളുടേയും പ്രവേശനത്തിനുവേണ്ട അടിസ്ഥാന യോഗ്യത,വെബ് സൈറ്റിലെ 'ഇന്‍ഫര്‍മേഷന്‍ ടു കാന്‍ഡിഡേറ്റ്‌സ്' ലിങ്കിലുള്ള പ്രോസ്‌പെക്ടസിലുണ്ട്. പ്രവേശനപരീക്ഷ നവംബര്‍ 26-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 

വിവിധ പ്രോഗ്രാമുകളും ചേരാനുള്ള യോഗ്യതയും
1.എം.എസ്സി. ഫാര്‍മക്കോളജി
എം.എസ്സി. ഫാര്‍മക്കോളജിയ്ക്ക്
 എം.ബി.ബി. എസ്./തത്തുല്യ യോഗ്യത, ബി.എസ്സി. (അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ മൂന്നുംകൂടിയുള്ളത്), ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്., ബി.ഫാര്‍മ എന്നിവയിലൊരു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 

2.മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (എം.എ. എസ്.എല്‍.പി.)
എം.എ. എസ്.എല്‍.പി
പ്രവേശനത്തിന് അപേക്ഷാര്‍ഥി ബി.എസ്സി. (ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി), ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നിവയിലൊന്ന് 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. ഇതോടൊപ്പം തന്നെ നിര്‍ദിഷ്ട ബിരുദം നേടിയശേഷം ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് കൂടി അപേക്ഷാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. 

3.സ്‌പോണ്‍സേഡ്/ഡെപ്യൂട്ടേഷന്‍ വഴി സീറ്റ് നികത്തപ്പെടുന്ന പ്രോഗ്രാമുകള്‍ 
1)എം.എസ്സി. അനസ്‌തേഷ്യ
2)എം.എസ്സി. റസ്പിരേറ്ററി കെയര്‍
3)മെഡിക്കല്‍ ടെക്‌നോളജി റേഡിയോതെറാപ്പി
4)മെഡിക്കല്‍ ടെക്‌നോളജി റേഡിയോ ഡയഗ്‌നോസിസ്
5)എം.എസ്സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (സൈറ്റോപത്തോളജി, ഇമ്യൂണോപത്തോളജി, ബാക്ടീരിയോളജി ആന്‍ഡ് മൈക്കോളജി, വൈറോളജി, ബയോടെക്‌നോളജി, ഹേമറ്റോളജി, പാരസൈറ്റോളജി, ഫാര്‍മക്കോളജി)

അപേക്ഷാഫീസ് പട്ടികവിഭാഗക്കാര്‍ക്ക് 1200 രൂപയും മറ്റുള്ളവര്‍ക്ക് 1500 രൂപയുമാണ്. എല്ലാ കോഴ്‌സുകളുടെയും പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് 350 രൂപ.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം

 
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

Comments

leave a reply

Related News