Foto

പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ് ; ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന്  ഇപ്പോൾ അപേക്ഷിക്കാം. ആഗസ്റ്റ്  5 വരെയാണ്, ഓൺലൈനായി അപേക്ഷിക്കാനവസരം.പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം നടത്തുന്നത്. എൽ.ബി.എസ്.നാണ്, പ്രവേശന നടപടിക്രമങ്ങളുടെ ചുമതല.

 

പൊതുവിഭാഗത്തിന് 1000/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 500/- രൂപയുമാണ്, അപേക്ഷാ ഫീസ്. അപേക്ഷേയോാടൊപ്പം നിർദിഷ്ട രേഖകൾ ഓൺലൈനായി തന്നെ അപ്‌ലോഡ് ചെയ്യണം.

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ, ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായവരും 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി.എൻ.എം കോഴ്‌സ് പരീക്ഷ പാസായവരും ആയിരിക്കണം.അപേക്ഷകർ, അക്കാദമിക വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. കൂടാതെ അപേക്ഷാർഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ് ആണ്. സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസാണ്. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://lbscentre.in/postbbscnursing2024/index.aspx

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

 

Comments

leave a reply

Related News