ഡോ. ഡെയ്സൻ പാണേങ്ങാടൻ
UPSC നടത്തുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കു ഇപ്പോൾ അപേക്ഷിക്കാം.മേയ് 9 വരെയാണ് , അപേക്ഷിക്കാനവസരം.പരീക്ഷകൾ ജൂൺ 23 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുംഇക്കണോമിക് സർവീസിന് 18 ഒഴിവുകളും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിന് 33ഒഴിവുകളുമുണ്ട്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, തെരഞ്ഞടുപ്പ്.
ഇന്ത്യൻ ഇക്കണോമിക് സർവീസിസ് അപേക്ഷിക്കാൻ
ഇക്കണോമിക്സ് / അപ്ലൈഡ് ഇക്കണോമിക്സ് / ബിസിനസ് ഇക്കണോമിക്സ് / ഇക്കണോമെട്രിക്സ് എന്നീ വിഷയങ്ങളിൽ യോഗ്യത വേണം.ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസിന് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നു പഠിച്ചുള്ള ബിരുദമോ അല്ലെങ്കിൽ നിർദ്ദിഷ്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ വേണം. ഇപ്പോൾ അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പൊതു വിഭാഗത്തിലുള്ളവർ ,2023 ഓഗസ്റ്റ് ഒന്നിന് 21-30 ഇടയിൽ പ്രായമുള്ളവരായിരിക്കണം.പൊതു വിഭാഗത്തിലുള്ളവർക്ക് 200 രൂപയാണ് ,അപേക്ഷാഫീസ്.സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
Comments