ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പി.ജി.ഐ.എം.ഇ.ആര്‍.,ചണ്ഡീഗഢ്)
നഴ്‌സിംഗ് പഠനം
ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പി.ജി.ഐ.എം.ഇ.ആര്‍.) തുച്ഛമായ വാര്‍ഷിക ഫീസില്‍ നഴ്‌സിംഗ് പഠനത്തിനവസരമുണ്ട്. 250/- രൂപയാണ്,വാര്‍ഷിക ട്യൂഷന്‍ഫീസ്.ദേശീയപ്രാധാന്യമുള്ള പി.ജി.ഐ.എം.ഇ.ആര്‍. ലെ , നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷന്റെ(എന്‍.ഐ.എന്‍.ഇ.) കീഴിലാണ് പഠനാവസരം. അപേക്ഷാ സമര്‍പ്പണത്തിന് ജൂണ്‍ 24 വരെ സമയമുണ്ട്.കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ ജൂലായ് 28ന് നടക്കും.
പ്രോഗ്രാമുകള്‍
1.ബി.എസ് സി. നഴ്സിങ്
2.പോസ്റ്റ് ബേസിക് ബി.എസ് സി. നഴ്സിങ്
ബി.എസ് സി. നഴ്സിങ്ങ് കോഴ്‌സിന് പെണ്‍കുട്ടികള്‍ക്കു മാത്രമാണ്, പ്രവേശനം. നാലു വര്‍ഷമാണ്, കോഴ്‌സ് കാലാവുധി . എന്നാല്‍ രണ്ടുവര്‍ഷ കാലാവുധിയുള്ള പോസ്റ്റ് ബേസിക് ബി.എസ് സി. നഴ്സിങ്
പ്രോഗ്രാമിന് ആണ്‍കുട്ടികള്‍ക്കും അവസരമുണ്ട്.
അടിസ്ഥാനയോഗ്യത
ബി.എസ് സി. നഴ്സിങ് പ്രോഗ്രാമിന്
ബയോളജി സയന്‍സ് പ്ലസ് ടു/തത്തുല്യ
യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാനവസരം. അവര്‍ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. 50 ശതമാനം മാര്‍ക്കു നിര്‍ബന്ധമായും വേണം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
പോസ്റ്റ് ബേസിക്
ബി.എസ് സി. നഴ്സിങ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ പ്ലസ് ടു/തത്തുല്യ
യോഗ്യത വേണം. ഇതു കൂടാതെ, ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡൈ്വഫറി കോഴ്സ്, 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. നിലവില്‍ നഴ്സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
പരീക്ഷാ ക്രമം
ബി.എസ് സി. നഴ്സിങ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷക്ക് ,കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നിവയില്‍നിന്ന് 25 വീതവും ഇംഗ്ലീഷ്, ജനറല്‍ നോളജ് - കറന്റ്് അഫയേഴ്‌സ് എന്നീ മേഖലകളില്‍ നിന്ന് 25 ചോദ്യങ്ങളും ഉണ്ടായിരിക്കും.പോസ്റ്റ് ബേസിക് ബി.എസ് സി. നഴ്സിങ് പ്രവേശന പരീക്ഷക്ക് , ജനറല്‍ നഴ്സിങ് നിലവാരമുള്ള ചോദ്യങ്ങളാണ്, ഉണ്ടാകുക.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
pgimer.edu.in
Comments