Foto

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്സ്

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

കൊല്‍ക്കത്ത - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.), കൊല്‍ക്കത്ത -ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.),  
ഗൊരഖ്പൂര്‍ - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ. ടി.) എന്നിവ ചേര്‍ന്നു നടത്തുന്ന രണ്ടുവര്‍ഷ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലറ്റിക്‌സി (പി.ജി.ഡി.ബി.എ.) ന് ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷ സമര്‍പ്പണത്തിന്, ഫെബ്രുവരി 15 വരെ അവസരമുണ്ട്.

 തെരഞ്ഞടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ ഈ മൂന്നുസ്ഥാപനങ്ങളിലും ആറുമാസംവീതം ചെലവഴിക്കുന്ന രീതിയിലാണ് , പ്രോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മൂന്നു സ്ഥാപനങ്ങളുടേയും മികവ് , വിദ്യാര്‍ത്ഥികളിലേക്കെത്തിപ്പെടുന്ന രീതിയിലാണ്ക്രമീകരണം.മാനേജ്‌മെന്റിന്റെ ഫങ്ഷണല്‍ മേഖലകളിലെ അനലറ്റിക്‌സിന്റെ പ്രാധാന്യവും അനലറ്റിക്‌സിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ - മെഷിന്‍ ലേണിങ് തത്ത്വങ്ങളും അനലറ്റിക്‌സിന്റെ സാങ്കേതികവശങ്ങളും ഈ സ്ഥാപനങ്ങളില്‍, വിശകലനം ചെയ്യും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകര്‍ക്ക് ബി.ഇ., ബി.ടെക്., എം.എസ്സി., എം.കോം. പോലെയുള്ള ഒരു യു.ജി.യോ/പി.ജി.യോ വേണം.
ബി.എസ് സി ,ബി.കോം. ,സി.എ., പ്ലസ്ടുവിന് ശേഷം എന്‍ജിനിയറിങ് ഡിപ്ലോമ, തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.യോഗ്യതാപ്രോഗ്രാമില്‍ 60% മാര്‍ക്ക് വേണം. പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കു മതി. അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാന്‍ തടസമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
http://www.pgdba.iitkgp.ac.in

Comments

leave a reply

Related News