Foto

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം 

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം 

 

വികസനപദ്ധതികൾക്ക് സഹായകമാകുന്ന മേഖലകളിലെ ഗവേഷണങ്ങൾക്കാണ് ഫെലോഷിപ്പായ (CMNPF) ന് ഇപ്പോൾ  അപേക്ഷിക്കാം. ആകെ 

500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളാണ് പദ്ധതിയുടെ ഭാഗമായി നൽകുക. പ്രതിമാസം 50,000 മുതൽ ഒരുലക്ഷം രൂപവരെ രണ്ടുവർഷത്തേക്ക് ലഭിക്കും.അപേക്ഷിക്കാനുള്ള അവസാന തീയതി, ജനുവരി 12 ആണ്.

 

പ്രധാന ഗവേഷണ വിഷയങ്ങൾ

താഴെ കാണുന്ന വിഷയങ്ങളും അനുബന്ധ വിഷയങ്ങളും  ഗവേഷണത്തിനായി തിരഞ്ഞെടുത്തവർക്കാണ്, അപേക്ഷിക്കാനവസരം.

1.കൃഷി

2.ജൈവവൈവിധ്യം

3.ഡിജിറ്റൽ സാങ്കേതികത

4.ജനറ്റിക്സ് 5.കാലാവസ്ഥാവ്യതിയാനം

6.കേരളത്തിലെ തനത് സംസ്കാരം 

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ , നിലവിൽ ഡോക്ടറേറ്റ് നേടിയവരോ , പിഎച്ച്.ഡി. പ്രബന്ധം സമർപ്പിച്ചവരോ  ആയിരിക്കണം. പ്രായപരിധി 45 വയസ്സ്, വനിതകൾക്ക് പ്രായത്തിൽ അഞ്ചുവർഷം ഇളവ് ലഭിക്കും. മറ്റ് സംവരണവിഭാഗക്കാർക്കും ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://www.kshec.kerala.gov.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News