Foto

ഡിഫാം പൂര്‍ത്തീകരിച്ച് ഫാര്‍മസിസ്റ്റ് ജോലി ചെയ്യാന്‍ ഇനി ഡിപിഇഇ പരീക്ഷ

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ഫാര്‍മസി ഡിപ്ലോമ കോഴ്‌സ് (ഡിഫാം) പൂര്‍ത്തിയാക്കിയവര്‍ക്കു ഫാര്‍മസിസ്റ്റായി ജോലി ചെയ്യണമെങ്കില്‍ പ്രത്യേക പരീക്ഷ വിജയിക്കണമെന്ന് നിബന്ധന വന്നു.
ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പിസിഐ) ഡിപ്ലോമ ഇന്‍ ഫാര്‍മസി എക്‌സിറ്റ് എക്‌സാമിനേഷന്‍ (ഡിപിഇഇ) പാസ്സായാല്‍ മാത്രമേ ഈ ഫാര്‍മസിസ്റ്റ് ആകാന്‍ സാധിക്കുകയുള്ളൂ.എക്‌സിറ്റ് പരീക്ഷ വിജയിക്കുന്നവര്‍ക്കു മാത്രമേ ഇനി മുതല്‍ സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ റജിസ്‌ട്രേഷന്‍ ലഭ്യമാകുകയുള്ളൂ. എന്നാല്‍ നിലവില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക്, പരീക്ഷ അഭിമുഖീകരിക്കേണ്ടതില്ല.

പരീക്ഷക്കുള്ള പേപ്പറുകള്‍
3 പേപ്പറുകളാണ് ,ഡിപ്ലോമ ഇന്‍ ഫാര്‍മസി എക്‌സിറ്റ് എക്‌സാമിനേഷന്‍ (ഡിപിഇഇ)പരീക്ഷയ്ക്കുണ്ടാകുക. ഈ മൂന്നു പേപ്പറുകളും ഒറ്റശ്രമത്തില്‍ത്തന്നെ പാസ്സാകണം. അതായത്, ആദ്യ ശ്രമത്തില്‍ രണ്ട് പേപ്പറുകളേ ജയിച്ചുള്ളൂവെങ്കില്‍, അടുത്ത തവണയെഴുതുമ്പോള്‍ മൂന്നു പേപ്‌റുകളും എഴുതണമെന്നു ചുരുക്കം. എന്നാല്‍ പരീക്ഷയെഴുതുന്നതിന്, തവണ പരിധിയില്ല.ഫാര്‍മക്കോളജി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ബയോകെമിസ്ട്രി, ഹോസ്പിറ്റല്‍, ക്ലിനിക്കല്‍ ഫാര്‍മസി, ഡ്രഗ് സ്റ്റോര്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ പരീക്ഷക്കുണ്ടാകും. 

വിശദ വിവരങ്ങള്‍ക്ക്
https://www.pci.nic.in

 

Comments

leave a reply

Related News