Foto

ബി.ടെക്. ലാറ്ററല്‍ എന്‍ട്രി ; ബിവോക് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം.

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ബി.ടെക്., ബി.ഇ. കോഴ്‌സുകള്‍ക്കുള്ള ലാറ്ററല്‍ അഡ്മിഷന് ,എന്‍ജിനിയറിങ് ഡിപ്ലോമയ്ക്കും ബി.എസ്സി. ബിരുദത്തിനുമൊപ്പം ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍ കോഴ്‌സുകളെ (ബി.വോക്)  ഈ വര്‍ഷം മുതല്‍ പരിഗണിക്കും. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ (എ.ഐ.സി.ടി.ഇ.) കൗണ്‍സിലിന്റേതാണ്, ഈ തീരുമാനം. ഇതോടെ യു.ജി.സി.യുടെ പ്രത്യേക താല്‍പ്പര്യപ്രകാരം, രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികള്‍ക്കു കീഴിലും കോളേജുകള്‍ക്കു കീഴിലും ബി.വോക് പൂര്‍ത്തീകരിച്ച ആയിര കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് , ടെക്‌നിക്കല്‍ മേഖലയില്‍ തുടര്‍പഠനം സാധ്യമാകും.

ബി.വോക് പൂര്‍ത്തീകരിച്ചവര്‍ക്കൊപ്പം,
നേരത്തെ ഉണ്ടായിരുന്നതു പോലെ തന്നെ, വിവിധ എന്‍ജിനീയറിംഗ് ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്കും 12-ാം ക്ലാസില്‍ , കണക്ക് ഒരു വിഷയമായി പഠിച്ച് അംഗീകാരമുള്ള സര്‍വകലാശാലകളില്‍ നിന്നും ബി.എസ്സി. ഡിഗ്രി നേടിയവര്‍ക്കും ബി.ടെക്/ ബി.ഇ. രണ്ടാം വര്‍ഷ പ്രവേശനത്തിന് പരിഗണിക്കുന്നതാണ്.

ഇതില്‍ പ്രകാരം, രാജ്യത്തെ ആയിരകണക്കിനു വരുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള (2022 - 23) ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്,ബി.വോക് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരമുണ്ടാകും.

 

Comments

leave a reply

Related News