A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമ വികസന മന്ത്രാലയത്തിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ചേരുന്നതിനും ജോലി ലഭിക്കുന്നതിനും അവസരം

✍️ എം. എസ്. രഞ്ജിത്,

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (NRLM and DDU-GKY by Ministry of Rural Development, Government of India) പദ്ധതി പ്രകാരം കുടുംബശ്രീ മിഷന്‍ വഴി ഉടന്‍ ആരംഭിക്കുന്ന നൈപുണ്യ പരിശീലനപദ്ധതിയിലേക്ക് പഞ്ചായത്തില്‍ താമസിക്കുന്ന തൊഴില്‍ രഹിതരും തൊഴില്‍ ചെയ്യാന്‍ സന്നദ്ധരുമായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കോഴ്‌സുകള്‍

1) മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ടെക്‌നോളജി
ദൈര്‍ഘ്യം : 9 മാസം 
കുറഞ്ഞ യോഗ്യത : ബി എസ് സി ബോട്ടണി / സൂവോളജി അല്ലെങ്കില്‍ അംഗീകൃത ഫാര്‍മസി, നഴ്‌സിംഗ് ബിരുദം.
അല്ലെങ്കില്‍ പ്ലസ് ടു ബയോളജി സയന്‍സും ഏതെങ്കിലും പാരാമെഡിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും.

2) മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 
ദൈര്‍ഘ്യം : 7 മാസം 
കുറഞ്ഞ യോഗ്യത : ബി എസ് സി ബോട്ടണി / സൂവോളജി അല്ലെങ്കില്‍ അംഗീകൃത ഫാര്‍മസി, നഴ്‌സിംഗ് ബിരുദം.
അല്ലെങ്കില്‍ പ്ലസ് ടു ബയോളജി സയന്‍സും ഏതെങ്കിലും പാരാമെഡിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും.

മേല്‍ വിവരിച്ച രണ്ടു കോഴ്‌സുകളും
മെഡിക്കല്‍ കോഡിങ്, സ്‌ക്രൈബിങ്, ട്രാന്‍സ്‌ക്രിപ്ഷന്‍ എന്നിവ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്.

3) ലോണ്‍ പ്രോസസ്സിംഗ് ഓഫീസര്‍
ദൈര്‍ഘ്യം : 3 മാസം
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ബി.കോം., ബി.ബി.എ.
അല്ലെങ്കില്‍ പ്ലസ്ടു കോമേഴ്സും ഏതെങ്കിലും വിഷയത്തില്‍ ഉള്ള ബിരുദവും.
ഏതെങ്കിലും സ്ഥാപനങ്ങളില്‍ അക്കൗണ്ടിങ്, ഫിനാന്‍സിങ് സംബന്ധമായ ജോലികള്‍ ചെയ്തിട്ടുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് ലഭിക്കാവുന്നതാണ്.

* ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ താല്പര്യപ്പെടുന്നവര്‍ക്കായുള്ള കോഴ്‌സ് ആണിത്.

* എല്ലാ കോഴ്‌സുകള്‍ക്കും ഇന്‍ഡസ്ട്രി ട്രെയിനിങ്ങും ഉണ്ടായിരിക്കുന്നതാണ്.

* കോഴ്‌സ് ഫീ, ഹോസ്റ്റല്‍ ഫീ എന്നിവയും പരിശീലനകാലയളവിലെ ഭക്ഷണം, പുസ്തകം, പഠന ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്.

* കോഴ്സുകള്‍ തിരുവനന്തപുരം ജില്ലയില്‍ വെച്ചായിരിക്കും നടത്തപ്പെടുക.

* വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള SSC സര്‍ട്ടിഫിക്കട്ടും കൂടാതെ പ്ലേസ്‌മെന്റും ലഭിക്കുന്നു.

* കൂടുതല്‍ വിവരങ്ങള്‍ക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുകയോ ഇതേ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

** കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതി ആയതിനാല്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ കോഴ്‌സില്‍ ചേരാന്‍ അവസരം ലഭിയ്ക്കുകയുള്ളൂ.

Comments

leave a reply

Related News