Foto

ഗ്രാജ്വേറ്റ്‌ മറൈൻ എൻജിനിയറിങ് ട്രെയിനിങ് പ്രോഗ്രാം

ഗ്രാജ്വേറ്റ്‌ മറൈൻ എൻജിനിയറിങ് ട്രെയിനിങ് പ്രോഗ്രാം

കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗ്രാജ്വേറ്റ്‌ മറൈൻ എൻജിനിയറിങ് ട്രെയിനിങ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്.കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്.) അംഗീകാരമുള്ളതാണ്,ഗ്രാജ്വേറ്റ്‌ മറൈൻ എൻജിനിയറിങ് ട്രെയിനിങ് പ്രോഗ്രാം.പ്രവേശന സമയത്ത് ഇന്ത്യൻ പാസ്പോർട്ട്‌ 

കൈവശമുള്ളവരും 2022 ജനുവരി ഒന്നിന് പരമാവധി 28 വയസ്സ് ഉള്ളവരുമായിരിക്കണം, അപേക്ഷകർ. അടുത്ത ബാച്ച് ജനുവരി ഒന്നിന് തുടങ്ങും.

ആർക്കൊക്കെ അപേക്ഷിക്കാം

1.50 ശതമാനം മാർക്കോടെയുള്ള, മെക്കാനിക്കൽ എൻജിനിയറിങ്/നേവൽ ആർക്കിടെക്ചർ ബിരുദമുളളവർ

2.മറൈൻ എൻജിനിയറിങ് (ഡി.ജി.എസ്. ഇതര, എ.ഐ.സി.ടി.ഇ./യു.ജി.സി. അംഗീകൃതം) ബിരുദധാരികൾ

അപേക്ഷകർക്ക് 10-ലോ 12-ലോ ഇംഗ്ലീഷിൽ ചുരുങ്ങിയത്, 50 ശതമാനം മാർക്ക് വേണം.

അപേക്ഷാ ക്രമം

വെബ് സൈറ്റിൽ ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ചതിനു ശേഷം  അനുബന്ധ രേഖകളടക്കം സ്പീഡ് പോസ്റ്റ് വഴി 

ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ്‌,

 മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, 

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്, കൊച്ചി- 682020

എന്ന വിലാസത്തിലോ metihod@cochinshipyard.in എന്ന മെയിൽ വഴിയോ നവംബർ 30നകം ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്

 www.cochinshipyard.com 

ഡോ.ഡെയ്സൻ പാണേങ്ങാടൻ, 

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,

സെന്റ്.തോമാസ് കോളേജ്, 

തൃശ്ശൂർ

Comments

leave a reply

Related News