Foto

മദ്രാസ് ഐഐടിയിൽ മെഡിക്കൽ–എൻജിനീയറിങ് സംയോജിത പ്രോഗ്രാം

മദ്രാസ് ഐഐടിയിൽ ഈ വർഷം ആരംഭിച്ച മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ സയൻസ്, എൻജിനീയറിങ് എന്നിവ സംയോജിപ്പിച്ചുള്ള 4 വർഷ ബിഎസ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐഎടി) വഴിയാണ് പ്രവേശനം.

മെഡിക്കൽ ഉപകരണങ്ങൾ, സർജിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ രൂപകൽപന, ആരോഗ്യ മേഖലയിൽ നിർമിത ബുദ്ധിയുടെ പ്രയോഗം, മെഡിക്കൽ ഇമേജ് അനാലിസിസ്, വിവിധ തലങ്ങളിലെ മരുന്നുകൾ  തുടങ്ങിയ മേഖലകളിലെ എൻജിനീയിറിങ് അധിഷ്ഠിത പഠനമാണ് മെഡിക്കൽ–എൻജിനീയറിങ് സംയോജിത പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച വിദഗ്ദരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും സന്ദർശിക്കുക ☞

www.iiseradmission.in         https://mst.iitm.ac.in/.

https://mst.iitm.ac.in/bs-in-medical-sciences-engineering

കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ daisonpanengadan@gmail.com


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News