Foto

ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ എൻജിനീയറിങ് ബിരുദക്കാർക്ക്  അവസരം

ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് 

അവസരം

 

ഡറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ടെക്നിക്കൽ ഗ്രാറ്റ് കോഴ്സിന് ചേരാൻ ഇപ്പോൾ അപേക്ഷിക്കാം. 2024 ജൂലൈ മാസം ആരംഭിക്കുന്ന പ്രോഗ്രാമിൽ എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം.വിവിധ എൻജിനീയറിങ് സ്ട്രീമുകളിലായി 30 ഒഴിവുണ്ട്.പരിശീലനം പൂർത്തിയാക്കുന്നവർക്ക് പെർമനന്റ് കമീഷനിലൂടെ ലഫ്റ്റനന്റ് ഓഫിസറായി നിയമനം ലഭിക്കും. 56100 മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം.  ഒക്ടോബർ 26 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം.

 

ഒഴിവുകൾ

സിവിൽ -7 

കമ്പ്യൂട്ടർ സയൻസ് - 7 

ഇലക്ട്രിക്കൽ - 3 

ഇലക്ട്രോണിക്സ് - 4 

മെക്കാനിക്കൽ - 7 

ആർ ക്കിടെക്ചർ, പ്ലാസ്റ്റിക് ടെക്നോളജി, ബയോ മെഡിക്കൽ എൻജിനീയറിങ്, ഫുഡ് ടെ ക്നോളജി, ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ് മുതലായവ -2 

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർക്ക്, ബന്ധപ്പെട്ട സ്ട്രീമിൽ എൻജിനീയറിങ് ബിരുദമുണ്ടായിരിക്കണം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അവർ ,2024 ജൂലൈ ഒന്നിനകം യോഗ്യത നേടണം. അപേക്ഷകരുടെ പ്രായം 20നും 27നും ഇടയിലായിരിക്കണം. 

അപേക്ഷകർ,അവിവാഹിതരും നിർദ്ദിഷ്ട മെഡിക്കൽ -ഫിസിക്കൽ ഫിറ്റ്നസ് ഉള്ളവരുമായിരിക്കണം.

 

തെരഞ്ഞെടുപ്പ് ക്രമം

ബംഗളൂരു, അലഹബാദ്, ഭോപാൽ, കപൂർത്തല (പഞ്ചാബ്) എന്നിവിടങ്ങളിലായി നടക്കുന്ന അഞ്ചു ദിവസത്തോളം നീളുന്ന നടപടിക്രമത്തിലൂടെയാണ് ,തിരഞ്ഞെടുപ്പ് .തിരഞ്ഞെടുപ്പിന്റെ

ഭാഗമായി സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് എന്നിവയുണ്ടായിരിക്കും.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

 http://joinindianarmy.nic.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News