Foto

മദ്രാസ് ഐഐടിയിൽ ഓൺലൈൻ ബിഎസ് പ്രോഗ്രാം 

മദ്രാസ് ഐഐടിയിൽ ഓൺലൈൻ ബിഎസ് പ്രോഗ്രാം 

 

 

ഐഐടി മദ്രാസ് ബിഎസ് (ഇലക്ട്രോണിക് സിസ്റ്റംസ്) പ്രോഗ്രാമിന് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 27 വരെയാണ്, അപേക്ഷിക്കാനവസരം. വ്യവസായ നൈപുണ്യവികസനം ലക്ഷ്യമാക്കുന്ന ഈ കോഴ്സ് ഓൺലൈൻ മോഡിലാണ് , ആസൂത്രണം ചെയ്തിട്ടുള്ളത്. പ്ലസ് ടുവിനു ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവർക്കാണ്, അപേക്ഷിക്കാനവസരമുള്ളത്.

 

ക്ലാസുകളും അസൈൻമെന്റുകളും ഓൺലൈനിലായിരിക്കും. പരീക്ഷകൾ നേരിട്ടു നടത്തും. ലാബ് കോഴ്സുകൾക്ക് ഐഐടി മദ്രാസ് ക്യാംപസിൽ നേരിട്ടു ഹാജരാകണം. ബിരുദം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി മദ്രാസ് പ്ലേസ്മെന്റ് നൽകും*. 

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://study.iitm.ac.in/es

 

✍️ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News