Foto

"BLAZE & IGNITE" മിഷനറി ആനിമേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെയും CCBI Communio യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 18 ന് "BLAZE & IGNITE" - Youth Directors, Animators & Leaders Missionary Animation Program കേരള കത്തോലിക്ക സഭയുടെ കാര്യാലയമായ പാലാരിവട്ടം പി.ഒ.സി. യിൽ വച്ച് സംഘടിപ്പിച്ചു. കമ്യൂണിയോ അസ്സോസിയേറ്റ് ഡയറക്ടർ റവ. ഫാ. വിജ്ഞാൻ ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ നേതൃത്വമാണ് സഭയുടെ ഭാവിയെ നിർണയിക്കുന്നതെന്നും, യുവജന നേതാക്കൾ സഭയുടെ ദൗത്യത്തിൽ കൂടുതൽ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

സംസ്ഥാന പ്രസിഡൻ്റ്  ശ്രീ. പോൾ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിതറ OSJ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷെറിൻ കെ. ആർ. സ്വാഗതം ആശംസിക്കുകയും സംസ്ഥാന വൈസ് പ്രസിഡൻ്റ്  ശ്രീ. അക്ഷയ് അലക്സ് നന്ദി പറയുകയും ചെയ്തു. KRLCBC യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ റൈറ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി സമാപന സന്ദേശവും, KRLCC ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെ.സി.വൈ.എം. സംസ്ഥന ഡയറക്ടർ റവ. ഫാ. ഡിറ്റോ കൂള എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സംസ്ഥാന സെക്രട്ടറി വിമിൻ എം. വിൻസെൻ്റ്, ട്രഷറർ അനീഷ് എൽ. എസ്, സംസ്ഥാനത്തിൻ്റെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള യുവജന ഡയറക്ടർമാർ, അനിമേറ്റർമാർ, യുവജന നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

ഡോൺ ബോസ്കോ യൂത്ത് കേരള റീജിയണൽ  ഡയറക്ടർ റവ.ഫാ. ജോൺ മുട്ടത്തുപറമ്പിൽ ക്ലാസുകൾ നയിച്ചു. യുവജന ശുശ്രൂഷയെ കൂടുതൽ ഫലപ്രദമാക്കുക, നേതൃത്വപാടവം വളർത്തുക, മിഷനറി മനോഭാവം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിശീലന പരിപാടി. രൂപതയിലെ നിലവിലെ സാഹചര്യങ്ങളും, വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

Comments

leave a reply

Related News