ആലപ്പുഴ: അർത്തുങ്കൽ ബസിലിക്ക കെ. എൽ. സി. ഡബ്ലിയു. എ. അംഗങ്ങളുടെ നേതൃത്വത്തിൽ "അമ്മമരം" പ്രോഗ്രാം സംഘടിപ്പിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺ കുട്ടികളുടെ അമ്മമാർക്ക് വേണ്ടിയാണ് ക്ലാസ് ഒരുക്കിയത്. ഈ കാലഘട്ടത്തിൽ കുട്ടികളെ എങ്ങനെ വളർത്താമെന്നും, അവരുടെ ശാരീരിക മാനസിക വളർച്ചയിൽ അമ്മമാരുടെ പങ്ക് എത്രത്തോളം വലുതാണെന്നും ബോധവൽക്കരിക്കാൻ വിഭാവനം ചെയ്യുന്ന വിഷയങ്ങളായിരുന്നു ഈ ക്ലാസ്സിൻറെ പ്രധാന ലക്ഷ്യം. ഉരുത്തിരിഞ്ഞ വിഷയത്തിൽ ചർച്ചകളും നടന്നു. Dr. Sr.ഗ്രേറ്റ ക്ലാസ് നയിച്ചു. ഇത്തരം ക്ലാസുകൾ കാലഘട്ടത്തിന് വളരെ അനുയോജ്യമാണെന്ന് ഇതിൽ സംബന്ധിച്ച അമ്മമാർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments