Foto

മാധ്യമരംഗത്ത് ഇത്തരം ആയുധങ്ങള്‍ ആവശ്യമാണ്; നമുക്ക് പരസ്പരം സംരക്ഷകരായി മുന്നേറാം: ഫ്രാന്‍സിസ് മാര്‍പ്പാപ്പ 57-ാം ആഗോള മാധ്യമ ദിനം ''ഹൃദയപൂര്‍വം സംസാരിക്കാം''

57-ാം ആഗോള മാധ്യമ ദിനം    ''ഹൃദയപൂര്‍വം സംസാരിക്കാം''

പ്രിയ സഹോദരീസഹോദരന്മാരേ,
57 -ാമത് ലോക സാമൂഹിക  ആശയവിനിമയ  ദിനത്തിനായുള്ള ഈ സന്ദേശത്തിലൂടെ, നല്ല ആശയവിനിമയത്തിനുള്ള വ്യവസ്ഥകളായി 'പോയി കാണുക' 'ശ്രവിക്കുക' എന്നീ ശുശ്രൂഷകളിലൂടെ കടന്നു പോകാന്‍,  കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം ശ്രമിച്ചു . എന്നാല്‍ ഇന്ന് ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നത് 'ഹൃദയപൂര്‍വമായി സംസാരിക്കുന്നതില്‍' ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. പലപ്പോഴും പലയിടത്തേക്കും പോകാനും പലരെയും കാണാനും കേള്‍ക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് നമ്മുടെ ഹൃദയമാണ്. സ്വാഗതാര്‍ഹമായ രീതിയില്‍ തുറന്ന ഹൃദയത്തോടെ മറ്റുള്ളവരെ കേള്‍ക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതും നമ്മുടെ ഹൃദയമാണ്. മറ്റൊരുവനെ ശ്രദ്ധയോടെ കേള്‍ക്കാന്‍ നാം ഉള്‍ക്കൊള്ളുന്ന കാത്തിരിപ്പും ക്ഷമയും  നല്ലൊരു പരിശീലനമായി സ്വീകരിച്ചു കഴിഞ്ഞാല്‍,  നമ്മുടെ മനസ്സില്‍ തോന്നുന്ന ആശയങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട്, സംഭാഷണത്തിൻ്റെയും പങ്കുവയ്ക്കലിൻ്റെയും ചലനാത്മകതയിലേക്ക് നമ്മളെത്തന്നെ ഉള്‍ചേര്‍ക്കാന്‍ കഴിയും, ഈ പരിശീലനത്തെയാണ് കൃത്യമായി ആശയവിനിമയം നടത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നന്മയുള്ള ഹൃദയത്തോടെ അപരനെ ശ്രവിച്ച ശേഷം, സ്‌നേഹത്തില്‍ സത്യത്തെ പിന്തുടര്‍ന്ന് നമുക്ക് സംസാരിക്കാനും കഴിയും (cf. എഫേ 4:15). സത്യം പ്രഘോഷിക്കുന്നതില്‍ നാം ഭയപ്പെടേണ്ടതില്ല, അത് ചിലപ്പോള്‍ അസ്വസ്ഥതയുണ്ടാക്കുമെങ്കില്‍പ്പോലും; കാരണം 'The Christian's Programme' എന്ന ലേഖനത്തില്‍ - ബെനഡിക്റ്റ് പതിനാറാമന്‍ എഴുതിയതുപോലെ - 'പലരെയും കാണുവാനുള്ള ഒരു ഹൃദയം' ആണ് നമുക്ക് വേണ്ടത്.  
1. അതായത് നമ്മുടെ അസ്തിത്വത്തിൻ്റെ സത്യം അതിന്റെ ചലനാത്മകതയിലൂടെ വെളിപ്പെടുത്തുന്ന ഒരു ഹൃദയം നാം സ്വന്തമാക്കണം. ഒരേ തരംഗദൈര്‍ഘ്യത്തിലേക്ക് സ്വയം പൊരുത്തപ്പെടാന്‍ ശ്രദ്ധിക്കുന്നവരെ ഈ ഹൃദയനിഷ്ഠ നയിക്കുന്നു, അങ്ങനെ പരിശീലിച്ചാല്‍ അപരന്റെ ഹൃദയമിടിപ്പും സ്വന്തം ഹൃദയത്തിനുള്ളില്‍ കേള്‍ക്കാന്‍ കഴിയും. അപ്പോള്‍ കണ്ടുമുട്ടല്‍ എന്ന അത്ഭുതം സംഭവിക്കാം, ആ കണ്ടുമുട്ടല്‍ പരസ്പരം അനുകമ്പയോടെ നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു, നമ്മുടെ പരസ്പര ദൗര്‍ബല്യങ്ങളെ ബഹുമാനത്തോടെ സ്വാഗതം ചെയ്യുന്നു, കേട്ടുകേള്‍വിയിലൂടെ വിലയിരുത്തി അഭിപ്രായവ്യത്യാസവും വ്യത്യസ്ത ചിന്തകളും നമ്മില്‍ രൂപപ്പെടുന്നു
എല്ലാ വൃക്ഷങ്ങളും അതിന്റെ ഫലത്തില്‍ നിന്നാണ് അറിയപ്പെടുന്നത് എന്ന് യേശു മുന്നറിയിപ്പ് നല്‍കുന്നുണ്ട് (cf. Lk 6:44): ''നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്ന് നന്മ പുറപ്പെടുവിക്കുന്നു, ദുഷ്ടന്‍ തന്റെ ദുഷ്ട നിക്ഷേപത്തില്‍ നിന്ന് തിന്മ പുറപ്പെടുവിക്കുന്നു; എന്തെന്നാല്‍, ഹൃദയത്തിൻ്റെ നിറവില്‍ നിന്നാണ് അധരം സംസാരിക്കുന്നത്''. അതുകൊണ്ടാണ്, സത്യമുള്‍ക്കൊള്ളുന്ന ദാനധര്‍മ്മ പ്രവൃത്തികളെ മനസിലാക്കുന്നതിന് ഒരാളുടെ ഹൃദയത്തെ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണ് എന്ന് പറയുന്നത്. ശുദ്ധമായ ഹൃദയത്തോടെ ശ്രവിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്ക് ശരിയായതിനെ കാണാനും വിവരസാങ്കേതികതയില്‍  നാം ജീവിക്കുന്ന സങ്കീര്‍ണ്ണമായ ലോകത്ത് വിവേചിച്ചറിയാന്‍ സഹായിക്കാത്ത അവ്യക്തമായ ശബ്ദങ്ങള്‍ മറികടക്കാനും കഴിയൂ. ഹൃദയം കൊണ്ട് സംസാരിക്കാനുള്ള ആഹ്വാനം, നിസ്സംഗതയിലേക്കും രോഷത്തിലേക്കും ചായ്വുള്ള നാം ജീവിക്കുന്ന കാലഘട്ടത്തെ നന്നായി വെല്ലുവിളിക്കുന്നു, ചിലപ്പോള്‍ സത്യത്തെ വ്യാജമാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലും നാം പരീക്ഷിക്കപ്പെടുന്നുണ്ട്.
ഹൃദ്യമായി ആശയവിനിമയം നടത്തുന്നു
സൗഹാര്‍ദ്ദപരമായ രീതിയില്‍ ആശയവിനിമയം നടത്തുക എന്നതിനര്‍ത്ഥം, നമ്മുടെ കൂടെയുള്ള സ്ത്രീ-പുരുഷന്മാരുടെ സന്തോഷങ്ങളിലും വേദനകളിലും, ഭയപ്പാടുകളിലും പ്രതീക്ഷകളിലും കഷ്ടപ്പാടുകളിലും ഒപ്പമായിരിക്കാന്‍ നമുക്ക് കഴിയണം. അങ്ങനെ നാം മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നു എങ്കില്‍ അപരനെ നാം സ്‌നേഹിക്കുകയും അവരുടെ സ്വാതന്ത്ര്യത്തെ പരിപാലിക്കുകയും അത് ലംഘിക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് അര്‍ത്ഥം. ഗോല്‍ഗോഥായില്‍ നടന്ന കുരിശു മരണത്തിന് ശേഷം എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാരുമായി സംഭാഷണം നടത്തുന്ന നിഗൂഢമായ വഴിയാത്രക്കാരനില്‍ ഈ ശൈലി നമുക്ക് കാണാന്‍ കഴിയും. ഉത്ഥിതനായ യേശു ഹൃദയം കൊണ്ട് അവരോട് സംസാരിക്കുന്നു, അവരുടെ കഷ്ടപ്പാടുകളുടെ യാത്രയെ സ്‌നേഹബഹുമാനത്തോടെ അനുഗമിച്ചു, സ്വയം നിര്‍ദ്ദേശിച്ചു, തന്റെ ഇഷ്ടപ്രകാരം അടിച്ചേല്‍പ്പിക്കാതെ, കടന്നു പോയ സംഭവത്തിൻ്റെ ആഴത്തിലുള്ള അര്‍ത്ഥം മനസ്സിലാക്കാന്‍ സ്‌നേഹപൂര്‍വ്വം അവരുടെ മനസ്സ് തുറക്കുന്നു. തീര്‍ച്ചയായും, അവന്‍ വഴിയില്‍ അവരോട് സംസാരിക്കുകയും അവര്‍ക്ക് തിരുവെഴുത്തുകള്‍ വിശദീകരിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഹൃദയങ്ങള്‍ അവരുടെ ഉള്ളില്‍ കത്തുന്നതായി അവര്‍ക്ക് സന്തോഷത്തോടെ ഉദ്‌ഘോഷിക്കാന്‍ കഴിഞ്ഞു (cf. Lk 24:32) എന്ന് വിശുദ്ധ ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു.
ധ്രുവീകരണങ്ങളും വൈരുദ്ധ്യങ്ങളും അടയാളപ്പെടുത്തിയ ഒരു ചരിത്ര കാലഘട്ടത്തില്‍ - നിര്‍ഭാഗ്യവശാല്‍ സഭാ സമൂഹം പോലും പ്രതിരോധിക്കാത്തതാണ് എന്ന് നാം മനസിലാക്കുന്നു - 'തുറന്ന ഹൃദയത്തോടെയും തുറന്ന കൈകളോടെയും' ആശയവിനിമയം നടത്താനുള്ള പ്രതിബദ്ധത ആശയവിനിമയ മേഖലയിലുള്ളവര്‍ക്ക് മാത്രം ബാധകമായതല്ല; അത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. സത്യം അന്വേഷിക്കാനും സംസാരിക്കാനും ദാനധര്‍മ്മം ചെയ്യാനും നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ക്രിസ്ത്യാനികളായ നാം നമ്മുടെ നാവിനെ തിന്മയില്‍ നിന്ന് സൂക്ഷിക്കാന്‍ നിരന്തരം ആവശ്യപ്പെടുന്നു (cf. സങ്കീ. 34:13), കാരണം തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നതുപോലെ, അതേ നാവില്‍ നമുക്ക് കര്‍ത്താവിനെ വാഴ്ത്താനും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും ശപിക്കാനും കഴിയും. (cf. യാക്കോബ് 3:9). ഒരു ദുഷിച്ച വാക്കും നമ്മുടെ വായില്‍ നിന്ന് വരരുത്, പകരം 'കേള്‍ക്കുന്നവര്‍ക്ക് കൃപ നല്‍കുന്നതിന് അവസരത്തിന് യോജിച്ച രീതിയില്‍ ആത്മികവര്‍ദ്ധനയ്ക്ക് യോജിച്ച രീതിയില്‍ ജീവിതം നയിക്കുന്നതാണ് നല്ലത്' (എഫേ. 4:29).
ചിലപ്പോള്‍ സൗഹൃദ സംഭാഷണങ്ങള്‍ ഏറ്റവും കഠിനമായ ഹൃദയങ്ങളില്‍ പോലും ഒരു മാറ്റം നല്‍കിയേക്കാം. സാഹിത്യത്തിലും നമുക്ക് ഇതിന് തെളിവുകളുണ്ട്. ലൂസിയ ഇന്നോമിനാറ്റോയോട് ഹൃദയം കൊണ്ട് സംസാരിക്കുന്ന, ആരോഗ്യകരമായ ആന്തരിക പ്രതിസന്ധിയാല്‍ നിരായുധനാകുകയും, സ്‌നേഹത്തിന്റെ സൗമ്യമായ ശക്തിക്ക് വഴങ്ങുകയും ചെയ്യുന്നത് വരെ, 'വിവാഹ നിശ്ചയത്തിന്റെ' (The Bethrothed) XXI അധ്യായത്തിലെ അവിസ്മരണീയമായ ആ പേജിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഹൃദയങ്ങളെയും ബന്ധങ്ങളെയും വിഷലിപ്തമാക്കുകയും ചെയ്യുന്ന ക്രൂരതയ്ക്കുള്ള യഥാര്‍ത്ഥ മറുമരുന്നാണ് ദയ എന്നത് 'മര്യാദ'യുടെ ഒരു ചോദ്യം മാത്രമല്ല, സമൂഹത്തില്‍ ഞങ്ങള്‍ ഇത് പലരുടെയും അനുഭവത്തില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. മാധ്യമരംഗത്ത് ഞങ്ങള്‍ക്ക് ഇത്തരം ആയുധങ്ങള്‍ ആവശ്യമാണ്, അതിനാല്‍ തന്നെ മുന്നില്‍ ആയിരിക്കുന്നവരെ ഈ ആശയവിനിമയ രീതി പ്രകോപിപ്പിക്കുകയും രോഷം സൃഷ്ടിക്കുകയും സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്ന അമര്‍ഷം ഉളവാക്കുന്നില്ല, മറിച്ച് അവര്‍ ജീവിക്കുന്ന യാഥാര്‍ത്ഥ്യത്തെ, വിമര്‍ശനാത്മകവും എന്നാല്‍ എല്ലായ്‌പ്പോഴും ആദരവുമുള്ള മനോഭാവത്തോടെ സമാധാനപരമായി പ്രതിഫലിപ്പിക്കാനും വ്യാഖ്യാനിക്കാനും ആളുകളെ സഹായിക്കുന്നു.
ഹൃദയം ഹൃദയത്തോട് സംവദിക്കുന്നു
പ്രശസ്തമായ പ്രസ്താവനകളിലൊന്നായ 'ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നു' എന്ന ചിന്ത, സ്‌നേഹത്തില്‍ വിശ്വസ്തരായ തലമുറകളെ പ്രചോദിപ്പിക്കുന്നുണ്ട്, അവരില്‍ വിശുദ്ധ ജോണ്‍ ഹെന്ററി ന്യൂമാന്‍, അത് തന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തു, 'നന്നായി സംസാരിക്കാന്‍, നന്നായി സ്‌നേഹിച്ചാല്‍ മതി' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു ബോധ്യം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആശയവിനിമയം ഒരിക്കലും കൃത്രിമമായ ഒന്നിലേക്കും വിപണന തന്ത്രത്തിലേക്കും ചുരുങ്ങരുതെന്ന് അദ്ദേഹം കാണിച്ചുതരുന്നു. വിശുദ്ധ ഫ്രാന്‍സിസ് ഡി സെയില്‍സിനെ സംബന്ധിച്ചിടത്തോളം,  ''ഹൃദയത്തിലും ഹൃദയത്തിലൂടെയും, സൂക്ഷ്മവും തീവ്രവും ഏകീകൃതവുമായ ഒരു പ്രക്രിയ നടക്കുന്നു, അതില്‍ നാം ദൈവത്തെ അറിയുന്നു''.  2. 'നന്നായി സ്‌നേഹിക്കുന്നതിലൂടെ', ബധിരനും മൂകനുമായ മാര്‍ട്ടിനുമായി ആശയവിനിമയം നടത്തുന്നതില്‍ വിശുദ്ധ ഫ്രാന്‍സിസ് വിജയിച്ചു, അവന്റെ സുഹൃത്തായി. അതുകൊണ്ടാണ് ആശയവിനിമയത്തില്‍ വൈകല്യമുള്ള ആളുകളുടെ സംരക്ഷകന്‍ എന്നും അദ്ദേഹം അറിയപ്പെടുന്നത്.
ഈ 'സ്‌നേഹത്തിന്റെ മാനദണ്ഡത്തില്‍' നിന്നാണ്, ജനീവയിലെ വിശുദ്ധ ബിഷപ്പ് തന്റെ രചനകളിലൂടെയും ജീവിത സാക്ഷ്യത്തിലൂടെയും ആശയവിനിമയം നടത്തുന്നത്' എത്ര ഉചിതം എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇത് ഇന്നത്തെ കാലഘട്ടത്തിന്റെ ചിന്തകള്‍ക്ക് എതിരാണ് - പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ അനുഭവിക്കുന്നതുപോലെ - ആശയവിനിമയം പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു, അതിനാല്‍ ലോകം നമ്മളെപ്പോലെയല്ല, നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ കാണണം എന്ന് നിര്‍ബന്ധമില്ല . വിശുദ്ധ ഫ്രാന്‍സിസ് ഡി സെയില്‍സ് തന്റെ രചനകളുടെ നിരവധി പകര്‍പ്പുകള്‍ ജനീവ സമൂഹത്തിനിടയില്‍ പ്രചരിപ്പിച്ചു. ഈ 'പത്രപ്രവര്‍ത്തന' അവബോധം അദ്ദേഹത്തിന് ഒരു പ്രശസ്തി നേടിക്കൊടുത്തു, അത് അദ്ദേഹത്തിന്റെ രൂപതയുടെ പരിധിക്കപ്പുറത്തേക്ക് പോയി, ഇന്നും നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ രചനകള്‍, 'വളരെ ആസ്വാദ്യകരവും പ്രബോധനപരവും ചലനാത്മകവുമായ' ചിന്തകള്‍ നല്‍കുന്നു. ഇന്ന് നമ്മള്‍ ആശയവിനിമയ മേഖലയിലേക്ക് നോക്കുകയാണെങ്കില്‍, ഒരു ലേഖനം, ഒരു റിപ്പോര്‍ട്ട്, ഒരു ടെലിവിഷന്‍ അല്ലെങ്കില്‍ റേഡിയോ പരിപാടി അല്ലെങ്കില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉള്‍പ്പെടേണ്ട സവിശേഷതകള്‍ പലതാണ്. ആശയവിനിമയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ മാധ്യമങ്ങളെ വല്ലാതെ സ്വാധീനിച്ച ഈ വിശുദ്ധനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ധൈര്യത്തോടും സ്വാതന്ത്ര്യത്തോടും കൂടി സത്യം അന്വേഷിക്കുകയും പറയുകയും ചെയ്യണം.
സിനഡല്‍ പാതയില്‍ ഹൃദയപൂര്‍വ്വം സംസാരിക്കാം
നാം ഒരാളെ ശ്രവിക്കുന്നതു മൂലം മറ്റൊരാളുടെ സാമീപ്യം, അനുകമ്പ, ആര്‍ദ്രത എന്നിവയാല്‍ പരിപോഷിപ്പിക്കപ്പെടുന്ന ദൈവത്തിന്റെ സാമൂഹിക അവബോധമുള്‍ക്കൊണ്ട് സമൂഹത്തോട് സംസാരിക്കുന്നതിന് കാരണമാകണം. ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന, മുറിവുകളില്‍ സുഗന്ധം പരത്തുന്ന, നമ്മുടെ സഹോദരീസഹോദരന്മാരുടെ യാത്രയില്‍ വെളിച്ചം വീശുന്ന ആശയവിനിമയം സഭയില്‍ നമുക്ക് അനിവാര്യമാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ അറിയുന്ന, സൗമ്യവും അതേ സമയം പ്രവചനികവുമായ ഒരു വ്യക്തിയെ, അല്ലെങ്കില്‍ ഒരുകൂട്ടം കേള്‍വിക്കാരെ മൂന്നാം സഹസ്രാബ്ദത്തില്‍ അവതരിപ്പിക്കാന്‍ വിളിക്കപ്പെടുന്ന അത്ഭുതകരമായ പ്രഖ്യാപനത്തിന് പുതിയ വഴികളും മാര്‍ഗങ്ങളും എങ്ങനെ കണ്ടെത്താമെന്ന് സഭ ചിന്തിക്കുന്നു. അങ്ങനെ ഒരു ആശയവിനിമയ രീതി ഞാന്‍ സ്വപ്‌നം കാണുന്നു. ദൈവവുമായും അയല്‍ക്കാരനുമായും, പ്രത്യേകിച്ച് ഏറ്റവും ആവശ്യമുള്ളവരുമായുള്ള ബന്ധത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഒരു ആശയവിനിമയം, സ്വയം റഫറന്‍ഷ്യല്‍ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുപകരം വിശ്വാസത്തിന്റെ തീ ആളിക്കത്തുന്നത് എങ്ങനെയെന്ന് അറിയുന്ന ഒരു കൂട്ടായ്മ സഭക്ക് അനിവാര്യമാണ്. ശ്രവിക്കുന്നതിലെ വിനയവും സംസാരിക്കുന്നതിലെ സൗമ്യതയും അടിസ്ഥാനമാക്കിയുള്ള ആശയവിനിമയത്തിന്റെ ഒരു രൂപം, അത് ഒരിക്കലും ദാനധര്‍മ്മത്തില്‍ നിന്ന് സത്യത്തെ വേര്‍തിരിക്കുന്നില്ല.

സമാധാനത്തിൻ്റെ ഭാഷ പ്രചരിപ്പിച്ചുകൊണ്ട് ആത്മാക്കളെ നിരായുധരാക്കുന്നു
'മൃദുവായ നാവ് അസ്ഥിയെ തകര്‍ക്കും' എന്ന് വിശുദ്ധ വേദപുസ്തകം പറയുന്നു. എന്നത്തേക്കാളും ഇന്ന്, യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ സമാധാന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഹൃദയം ഹൃദയംകൊണ്ട് സംസാരിക്കേണ്ടത് അത്യാവശ്യമാണ്; വെറുപ്പും വിദ്വേഷവും രോഷം നമ്മെ അടിമപ്പെടുത്തുന്ന ഇടങ്ങളില്‍ സംവാദത്തിനും അനുരഞ്ജനത്തിനും വഴിയൊരുക്കുന്ന വഴികള്‍ തുറക്കുക. നാം അനുഭവിക്കുന്ന ആഗോള സംഘര്‍ഷത്തിൻ്റെസാമൂഹിക പശ്ചാത്തലത്തില്‍, ശത്രുതയില്ലാത്ത ഒരു ആശയവിനിമയ രീതി നിലനിര്‍ത്തേണ്ടത് അടിയന്തിരമാണ്. 'മാന്യമായ സംഭാഷണം നടത്തുന്നതിന് പകരം തുടക്കത്തില്‍ തന്നെ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുക' എന്ന പ്രവണതയെ മറികടക്കേണ്ടത് ആവശ്യമാണ്. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്‍സൈക്ലിക്കല്‍ 'പാച്ചെം ഇന്‍ തേറിസില്‍' പ്രവചനാത്മകമായി ഉദ്‌ബോധിപ്പിച്ചതുപോലെ, സമഗ്രമായ നിരായുധീകരണം പ്രോത്സാഹിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന, നമ്മുടെ ഹൃദയങ്ങളില്‍ കൂടുകൂട്ടുന്ന യുദ്ധസമാനമായ മനോവിഭ്രാന്തിയെ ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധരായ, സംഭാഷണത്തിനും തുറന്ന ആശയവിനിമയക്കാരെ നമുക്ക് ആവശ്യമുണ്ട്: 'യഥാര്‍ത്ഥ സമാധാനം കെട്ടിപ്പടുക്കാന്‍ പരസ്പര വിശ്വാസത്തിനു മാത്രമേ കഴിയൂ. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതുപോലെ, ആശയവിനിമയത്തിന്റെ തലത്തിലും എത്രയും വേഗം അവസാനിപ്പിക്കേണ്ട യുദ്ധത്തിന്റെ വര്‍ദ്ധനവിനെ മനുഷ്യന്‍ ഭയപ്പെടുന്ന ഒരു ഇരുണ്ട സമയത്താണ് നാമും ഇപ്പോള്‍ ജീവിക്കുന്നത്. ആളുകളെയും പ്രദേശങ്ങളെയും നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന വാക്കുകള്‍ എത്ര എളുപ്പത്തില്‍ സംസാരിക്കുന്നുവെന്ന് കേള്‍ക്കുന്നത് വല്ലാതെ ഭയപ്പെടുത്തുന്നതാണ്. വാക്കുകള്‍, അത് പലപ്പോഴും ഹീനമായ അക്രമത്തിന്റെ യുദ്ധസമാനമായ പ്രവര്‍ത്തനങ്ങളായി മാറുന്നു. അതുകൊണ്ടാണ് എല്ലാ യുദ്ധസമാനമായ വാക്കുതര്‍ക്കങ്ങളും, അതുപോലെ തന്നെ സത്യത്തെ കൃത്രിമമാക്കുകയും പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങള്‍ക്കായി അതിനെ രൂപഭേദം വരുത്തുകയും ചെയ്യുന്ന എല്ലാ തരത്തിലുള്ള പ്രചരണങ്ങളും തള്ളിക്കളയേണ്ടത് അനിവാര്യമാണ്. പകരം, ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ആശയവിനിമയത്തിന്റെ ഒരു രൂപമാണ് പ്രോത്സാഹിപ്പിക്കേണ്ടത്.
ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, സമാധാനത്തിൻ്റെ വിധി നിര്‍ണ്ണയിക്കുന്നത് ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിലൂടെയാണെന്ന് നമുക്കറിയാം, കാരണം യുദ്ധത്തിന്റെ വൈറസ് മനുഷ്യൻ്റെ ഹൃദയത്തിനുള്ളില്‍ നിന്നാണ് വരുന്നത്. അടഞ്ഞതും വിഭജിക്കപ്പെട്ടതുമായ ഒരു ലോകത്തിന്റെ നിഴലുകള്‍ അകറ്റാനും നമുക്ക് ലഭിച്ചതിനേക്കാള്‍ മികച്ച ഒരു നാഗരികത കെട്ടിപ്പടുക്കാനുമുള്ള ശരിയായ വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് വരുന്നു. ഈ ശ്രമത്തില്‍ ഏര്‍പ്പെടാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്, എന്നാല്‍ ആശയവിനിമയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്തബോധത്തെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നാണ്, അതിലൂടെ അവര്‍ക്ക് അവരുടെ തൊഴില്‍ ഒരു ദൗത്യമായി നിര്‍വഹിക്കാന്‍ കഴിയും എന്ന വസ്തുത.

കര്‍ത്താവായ യേശു, പിതാവിൻ്റെ ഹൃദയത്തില്‍ നിന്ന് പകര്‍ന്ന ശുദ്ധമായ വചനം, നമ്മുടെ ആശയവിനിമയം വ്യക്തവും തുറന്നതും ഹൃദയംഗമവുമാക്കാന്‍ നമ്മെ സഹായിക്കട്ടെ.
ഹൃദയമിടിപ്പിന് ചെവികൊടുക്കാനും സഹോദരീസഹോദരന്മാരായി നമ്മെത്തന്നെ വീണ്ടും കണ്ടെത്താനും ഭിന്നിപ്പിക്കുന്ന ശത്രുതയെ നിരായുധരാക്കാനും വചനം മാംസമായ കര്‍ത്താവായ യേശു നമ്മെ സഹായിക്കട്ടെ.

സത്യത്തിൻ്റെയും സ്‌നേഹത്തിൻ്റെയും വചനമായ കര്‍ത്താവായ യേശു ദാനധര്‍മ്മത്തില്‍ സത്യം സംസാരിക്കാന്‍ നമ്മെ സഹായിക്കട്ടെ, അങ്ങനെ നമുക്ക് പരസ്പരം സംരക്ഷകരായി മുന്നേറാം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ

 


 

Comments

leave a reply

Related News