Foto

പലായനം ചെയ്യുന്ന അമ്മമാർക്കും  കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്  മാർപ്പാപ്പയുടെ ട്വീറ്റ്. 

യുദ്ധങ്ങളിലും ക്ഷാമങ്ങളിലും നിന്നു കുഞ്ഞുങ്ങളുമായി പലായനം ചെയ്യുന്ന  അമ്മമാർക്കായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

“ഒരുമിച്ചുപ്രാർത്ഥിക്കാം”,“ഉക്രയിൻ” (#PrayTogether#Ukraine) എന്നീ ഹാഷ്ടാഗുകളോടുകൂടി ലോക മഹിളാദിനമായ ചൊവ്വാഴ്‌ച (08/03/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അവരെ അനുസ്മരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർസന്ദേശം ഇപ്രകാരമാണ്:

“സ്വസുതനെ കൈയ്യിലേന്തിയ മറിയത്തെ നോക്കുമ്പോൾ ഞാൻ, യുദ്ധങ്ങളിലും, ക്ഷാമങ്ങളിലും നിന്ന് പലായനം ചെയ്യുകയൊ അഭയാർത്ഥി സങ്കേതങ്ങളിൽ കഴിയുകയൊ ചെയ്യുന്നവരായ യുവമാതാക്കളെയും അവരുടെ കുഞ്ഞുങ്ങളെയും ഓർത്തുപോകുന്നു. അവർ നിരവധിയാണ്! സമധാന രാജ്ഞി നമ്മുടെ ഹൃദയങ്ങളിലും ലോകമെങ്ങും ഐക്യം സംജാതമാക്കട്ടെ”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Comments

leave a reply

Related News