കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഏഴാമത് ചരമവാർഷിക ദിനത്തിൽ കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക മെത്രാപ്പോലീത്തൻ ദൈവാലയത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണ പ്രാർത്ഥനയും നടത്തി. അചഞ്ചലമായി വിശ്വാസത്തോടെ ദൈവാത്തിൽ ആശ്രയിച്ച് ശക്തമായ അജപാലന നേതൃത്വം നല്കിയ കുന്നശ്ശേരി പിതാവിന്റെ നേതൃത്വത്തിൽ ക്‌നാനായ സമൂഹം കൈവരിച്ച നേട്ടങ്ങൾ എക്കാലവും സ്മരണീയമാണെന്ന് വചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പിതാവു പകർന്നു തന്ന വിശ്വാസതീഷ്ണതയും പ്രബോധനങ്ങളും പ്രാവർത്തികമാക്കുവാൻ പ്രയത്‌നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കത്തീഡ്രൽ വികാരി ഫാ. ജിതിൻ വല്ലർകാട്ടിൽ, ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ, പ്രൊക്കുറേറ്റർ ഫാ. അബ്രാഹം പറമ്പേട്ട്, സെക്രട്ടറി ഫാ. ബിബിൻ ചക്കുങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജെഫിൻ ഒഴുങ്ങാലിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
ഫോട്ടോ : മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ഏഴാമത് ചരമവാർഷിക ദിനത്തിൽ കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക മെത്രാപ്പോലീത്തൻ ദൈവാലയത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഫാ. ബിബിൻ ചക്കുങ്കൽ, ഫാ. ജിതിൻ വല്ലർകാട്ടിൽ, ഫാ. ജെഫിൻ ഒഴുങ്ങാലിൽ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. എബ്രാഹം പറമ്പേട്ട് എന്നിവർ സമീപം
Comments