ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ ( നസൃത്ത് ക്ലാര മഠം ) മദറുമായിരുന്ന സിസ്റ്റർ ജിസ പോൾ ( 72 ) കർത്താവിൽ നിദ്ര പ്രാപിച്ചു .
ജോളി ജോസഫ്
എന്റെ സഹോദരിയും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിലെ ( നസൃത്ത് ക്ലാര മഠം ) മദറുമായിരുന്ന സിസ്റ്റർ ജിസ പോൾ ( 72 ) എന്ന ഞങ്ങളുടെ എൽസി ചേച്ചി അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവുമായ ഇന്നലെ രാവിലെ രണ്ട് മണിക്ക്, മഹാരാഷ്ട്രയിലുള്ള നാഗ്പൂരിൽ നിന്നും ഏകദേശം നൂറ്റമ്പത് കിലോമീറ്റർ അകലെയുള്ള അമരാവതി ദയസാഗർ ആശുപത്രിയിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു . സംസ്കാരം ഇന്ന് 10 മണിക്ക് അമരാവതി സെന്റ് ജോസഫ് പള്ളിയിൽ . എന്റെ അപ്പച്ചന്റെ മൂത്ത സഹോദരനും ആലുവയിലെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഹെഡ് മാസ്റ്ററുമായിരുന്ന തൈപ്പറമ്പിൽ പൈലി സാറിന്റെ മകളാണ് , ആലുവ യു സി കോളേജിൽ നിന്നും ബി എ ബി എഡ് പഠിച്ച എൽസി ചേച്ചി . അമ്മ പരേതയായ ത്രേസ്യ .സഹോദരങ്ങൾ ജോസഫ് , ബേബി , വർഗീസ് , പരേതയായ ഫിലോമിന .
പതിമൂന്നാം നൂറ്റാണ്ടിൽ സെന്റ് ഫ്രാൻസിസ് അസ്സീസി ആരംഭിച്ച മഹത്തായ മിഷനറി ക്രമത്തിന്റെ ഒരു ശാഖയാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ. 1888 ഡിസംബർ 14-ന് കേരളത്തിലെ ചങ്ങനാശേരിയിൽ എഫ്സിസി കോൺഗ്രിഗേഷൻ ആരംഭിക്കുകയും 1960-ഓടെ കേരളത്തിലെ വിവിധ രൂപതകളിലും ഉത്തരേന്ത്യയിലെ മിഷൻ മേഖലകളിലും വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു .
പാവപ്പെട്ടവർക്കും നിരാലംബർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സ്നേഹവതിയായ വിദ്യാസമ്പന്നയായിരുന്ന കന്യാസ്ര്തീയായിരുന്ന ചേച്ചി കേരളത്തിനു പുറമെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ആരോഗ്യ സംരക്ഷണം, സാമൂഹിക ഉന്നമന പരിപാടികൾ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ അപ്പസ്‌തോലിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ആരോഗ്യം ക്ഷയിച്ച് അസുഖമായി ആശുപത്രിയിൽ കഴിയേണ്ടിവന്നതും സ്വർഗത്തിലേക്ക് പോയതും . ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Comments