ഡോ. ഡെയ്സൻ പാണേങ്ങാടൻ
മദ്രാസ് ഐ.ഐ.ടി.യിൽ ഓൺലൈൻ ബിരുദപ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.
ഡേറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് കോഴ്സിലേക്കാണ് , അപേക്ഷിക്കാനവസരം. ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി, ജനുവരി 16 ആണ്.
ഡേറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻ പ്രോഗ്രാമിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി എന്നിങ്ങനെ മൂന്ന് കോഴ്സുകൾ തിരഞ്ഞെടുക്കാനവസരമുണ്ട്.
വിവിധ പ്രോഗ്രാമുകൾ
1.BS in Data Science and Applications
2.Diploma in Programming /Diploma in Data Science
3.Certificate course
പത്താം ക്ലാസിൽ ഇംഗ്ലിഷും കണക്കും പഠിച്ച് പാസായവർക്ക് സർട്ടിഫിക്കറ്റ്
പ്രോഗ്രാമിനും ഡിഗ്രി പൂർത്തിയായവർക്ക് ഡിപ്ലോമ പ്രോഗ്രാമിനും പ്ലസ്ടു പൂർത്തിയായവർക്ക് ബിരുദകോഴ്സുകൾക്കും അപേക്ഷിക്കാം. ബിരുദ പ്രോഗ്രാമിനിടെ ഡിപ്ലോമ - സർട്ടിഫിക്കേറ്റ് കോഴ്സ് പൂർത്തീകരണ സർട്ടിഫിക്കേറ്റുമായി എക്സിറ്റ് ഓപ്ഷൻ ഐ.ഐ.ടി. നൽകുന്നുണ്ട്.അപേക്ഷകർക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
https://onlinedegree.iitm.ac.in
Comments