കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഡിഗ്രി പഠനത്തിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ ആരംഭിച്ചു. യൂണിവേഴ്സിറ്റികൾക്കു കീഴിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന വിവിധ സർക്കാർ , ഏയ്ഡഡ്, സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിലേക്കാണ് പ്രവേശനം. സയൻസ്, ആർട്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഓരോ യൂണിവേഴ്സിറ്റിക്കു കീഴിലും പതിനായിരക്കണക്കിനു വിദ്യാർത്ഥികൾക്കാണ് പഠനാവസരം.
പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. അതാത് യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിവിധ യൂണിവേഴ്സിറ്റികളും അപേക്ഷാ വെബ് സൈറ്റും
കണ്ണൂർ യൂണിവേഴ്സിറ്റി https://admission.kannuruniversity.ac.in/
കാലിക്കറ്റ് യൂണിവേഴ്സിറ്റി https://admission.uoc.ac.in/
എം.ജി.യൂണിവേഴ്സിറ്റി https://cap.mgu.ac.in/
കേരള യൂണിവേഴ്സിറ്റി https://admissions.keralauniversity.ac.in/
കരിയർ സംബന്ധമായ ചോദ്യങ്ങൾ ചോദിക്കാം: ഡോ. ഡെയ്സൻ പാണേങ്ങാടൻ daisonpanengadan@gmail.com
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments