ഇന്ത്യയിലെ വിവിധ നിയമസർവകലാശാലകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് ബാച്‌ലർ ബിരുദത്തിന്റെയും, ഒരു വർഷ എൽഎൽഎം ബിരുദത്തിന്റെയും പ്രവേശനത്തിനു നടത്തുന്ന ക്ലാറ്റ് (CLAT: Common Law Admission Tests) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പഞ്ചവൽസര
പ്രോഗ്രാമിലേയ്ക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്കും എം.എൽ.എം.ന്, നിയമബിരുദം പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.
ദേശീയ നിയമ സർകലാശാലകളുടെ കൺസോർഷ്യമാണ് , പ്രവേശന നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ഒക്ടോബർ 22 വരെയാണ്,സമയം.
പ്രവേശന പരീക്ഷ, ഓഫ്‌ലൈനായി ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. നമ്മുടെ സംസ്ഥാനത്ത് കൊച്ചിയിൽ, ദേശീയ സർവ്വകലാശാലാ ( നുവാൽസ്)
കാമ്പസ് ഉണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://consortiumofnlus.ac.in
ഫോൺ
080–47162020
ഇ–മെയിൽ: clat@consortiumofnlus.ac.in.
കൊച്ചി നുവാൽസ്
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments