Foto

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍  ബൈബിള്‍ സാഹിത്യമത്സരങ്ങള്‍ - 2025

കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ സാഹിത്യമത്സരങ്ങളിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. കവിത, കഥ, ലേഖനം, ഏകാങ്കനാടകം എന്നീ ഇനങ്ങളിലാണ് മത്സരം. പ്രതിപാദന വിഷയം ബൈബിളിലെ ഏതു ഭാഗമാണെന്ന് വ്യക്തമാക്കിയിരിക്കണം. ബൈബിള്‍ പ്രമേയങ്ങളുടെ ആനുകാലികാവിഷ്‌കരണങ്ങള്‍ അനുവദനീയമാണ്. ചെറുകഥ ആറുപേജിലും (പ്രിന്റ്: 3 പേജ്) ലേഖനം പത്തു പേജിലും (പ്രിന്റ്: 6 പേജ്) കവിത അറുപതു വരികളിലും കവിയരുത്. ഏകാങ്കം മുപ്പതുമിനിട്ടുകൊണ്ട് അവതരിപ്പിക്കാവുന്നതായിരിക്കണം. കൃതി അനുകരണമോ വിവര്‍ത്തനമോ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളതോ പ്രസിദ്ധീകരണത്തിന് എവിടെയെങ്കിലും ഏല്പിച്ചിട്ടു ള്ളതോ ആയിരിക്കരുത്. ജൂനിയര്‍, സീനിയര്‍ തിരിവോ പ്രായപരിധി നിബന്ധനകളോ രചനാ മത്സരങ്ങള്‍ക്കില്ല. ബൈബിള്‍ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം രചനകള്‍. രചനകളില്‍ പേരോ വിലാസമോ എഴുതരുത്. പേരും വിലാസവും രൂപതയുടെ പേരും മറ്റൊരു കടലാസിലെഴുതി പിന്‍ചെയ്തിരിക്കണം. അല്മായര്‍, സെമിനാരി വിദ്യാര്‍ഥികള്‍, സന്ന്യാസിനികള്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് പ്രത്യേകമായിരിക്കും ലേഖനമത്സരം. 


ലേഖനത്തിന്റെ വിഷയം: 
അല്മായര്‍: ജൂബിലി വര്‍ഷത്തില്‍ ക്രൈസ്തവര്‍ പ്രത്യാശയുടെ തീര്‍ഥാടകര്‍
സെമിനാരി വിദ്യാര്‍ഥികള്‍: പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (റോമാ 5,5)
സന്ന്യാസിനികള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യാശയുടെ പ്രവാചകന്‍

മത്സരത്തിനയയ്ക്കുന്ന കൃതികളോടൊപ്പം വികാരിയുടെയോ സുപ്പീരിയറിന്റെയോ സാക്ഷ്യ പത്രവും 50 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസും (MO / Bank transfer to KCBC Bible Commission A/c No. 0423053000006271, IFSC: SIBL0000423, SWIFT: SOININ55, South Indian Bank, Vennala branch) അയയ്‌ക്കേണ്ടതാണ്. കൃതികള്‍ നേരിട്ടോ തപാലിലോ ഒക്‌ടോബര്‍ 1 നു മുമ്പായി നല്കാവുന്നതാണ്.


അയയ്‌ക്കേണ്ട വിലാസം:  
സെക്രട്ടറി, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍, പി.ഒ.സി., പാലാരിവട്ടം, വെണ്ണല പി.ഒ., കൊച്ചി-682028.

റവ. ഡോ. ജോജു കോക്കാട്ട്,
സെക്രട്ടറി, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍

Comments

leave a reply

Related News