Foto

കെ.സി.ബി.സി. ബൈബിള്‍ ക്ലാസുകള്‍ പി.ഒ.സി.യില്‍ തുടങ്ങുന്നു

കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍, പാലാരിവട്ടം പി.ഒ.സി.യില്‍ വച്ച് എല്ലാ ബുധനാഴ്ചകളിലും ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ബൈബിളിനെക്കുറിച്ചുള്ള ശരിയായ അറിവും വ്യാഖ്യാനവും ഈ ക്ലാസുകള്‍ ലക്ഷ്യം വയ്ക്കുന്നു. പഴയനിയമ പുസ്തകങ്ങളുടെ പ്രസക്തി എന്ന വിഷയമാണ് ഈ വര്‍ഷത്തെ ക്ലാസുകളുടെ മുഖ്യപ്രമേയം. ഈ വര്‍ഷത്തെ ആദ്യബാച്ച് ഉദ്ഘാടനം ജൂണ്‍ 3-ാം തിയതി കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കുന്നു. ജൂണ്‍ 10ന് ആദ്യ ബാച്ചിൻ്റെ ക്ലാസുകള്‍ ആരംഭിക്കുന്നു. കേരളത്തിലെ പ്രശസ്ത ബൈബിള്‍ പണ്ഡിതന്മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കുന്നു. 2027 മാര്‍ച്ചില്‍ ക്ലാസുകളുടെ സമാപനത്തില്‍ കെ.സി.ബി.സി.യുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതായിരിക്കും.

പി.ഒ.സി.യുടെ ശാന്തമായ അന്തരീക്ഷത്തില്‍ ഉച്ചകഴിഞ്ഞ് 5.45മുതല്‍ 7.30വരെ ക്ലാസുകള്‍ ഒരുക്കുന്നു. ഈ കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പി.ഒ.സി.യില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Comments

leave a reply

Related News