Foto

കേരള കത്തോലിക്കാസഭ ബൈബിള്‍ പാരായണ മാസം ആചരിക്കുന്നു

 വചനം മാംസമായ ക്രിസ്തുമസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണമാസമായി കേരളകത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും,ദൈവീകനന്മയും സ്‌നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍മാസം മുഴുവനും ബൈബിള്‍പാരായണമാസമായി കേരളസഭ ആചരിക്കുന്നത്. അക്ഷരമായ വചനത്തിന്റെ പാരായണത്തിലൂടെ വചനം മാംസമായി മനുഷ്യാവതാരം ചെയ്ത് മനുഷ്യനോടുകൂടെയായിരിക്കുന്ന ദൈവത്തിലേക്ക് മനുഷ്യനെ നയിക്കുന്നു.  കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്റെയും വരാപ്പുഴ അതിരൂപത തൈക്കൂടം, സെന്റ് റാഫേല്‍സ്  ഇടവകയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ വചനപാരായണമാസ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ പിതാവ് നിര്‍വഹിക്കും. 25 ദിവസം നീണ്ടുനില്ക്കുന്ന ബൈബിള്‍ പാരായണം ഇരിങ്ങാലക്കുട രൂപതയിലെ തുറവന്‍കുന്ന് ഇടവകയില്‍ കെ.സി.ബി.സി. വൈസ്‌ചെയര്‍മാന്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്യും. ബൈബിള്‍ ഞായറായ ഡിസംബര്‍ 22ന് എല്ലാ രൂപതകളിലും വിവിധങ്ങളായ ബൈബിള്‍ സംബന്ധിയായ ആഘോഷങ്ങള്‍ നടക്കും.
പാരായണമാസത്തിന്റെ സമാപനം ആഗോള സഭയിലെ 2025 ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 29ന് നടത്തപ്പെടും.


ഡോ. ജോജു കോക്കാട്ട്
സെക്രട്ടറി, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍

 

 

Comments

leave a reply

Related News