Foto

എൻജിനിയറിങ് ബിരുദക്കാർക്ക് അപ്രന്റിസ്ഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള  ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും (ചെന്നൈ) സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള  സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും (കളമശ്ശേരി ) ചേർന്ന് വിവിധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്  എൻജിനിയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നുണ്ട്. എൻജിനിയറിങ് ബിരുദം നേടി മൂന്നുവർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. ഏകദേശം ആയിരത്തോളം ഒഴിവുകളുണ്ട്.

 

രജിസ്ട്രേഷനും അഭിമുഖവും

അപേക്ഷിക്കാനാഗ്രഹിക്കുന്നവർ,എസ്.ഡി. സെന്റർ വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം  പൂരിപ്പിച്ച് രജിസ്റ്റർ ചെയ്തശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും മൂന്നു പകർപ്പുകളും ബയോഡേറ്റയുടെ മൂന്ന് പകർപ്പുകളും സഹിതം ഒക്ടോബർ 15-ന് രാവിലെ 9.30-ന് അഭിമുഖത്തിന് ഹാജരാകണം. കളമശ്ശേരിയിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വെച്ചാണ് രാവിലെ 9.30 മുതൽ ഉച്ചതിരിഞ്ഞ് അഞ്ചു മണിവരെ എല്ലാ എൻജിനിയറിങ് ബ്രാഞ്ചുകളിലും അപേക്ഷിച്ചവർക്കുള്ള അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.

 

ആനുകൂല്യം

കുറഞ്ഞത് 9,000 രൂപ,സ്റ്റൈപ്പെൻഡായി ലഭിക്കും. പരിശീലനത്തിനുശേഷം കേന്ദ്രസർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്, വിവിധ തലങ്ങളിലുള്ള ജോലികൾക്ക് അഖിലേന്ത്യതലത്തിൽ തന്നെ തൊഴിൽപരിചയമായി അംഗീകരിച്ചിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

http://portal.mhrdnats.gov.in 

www.sdcentre.org 

 

സംശയ നിവാരണങ്ങൾക്ക്

0484-2556530

 

ഇ-മെയിൽ

sdckalamassery@gmail.com

Comments

leave a reply

Related News