Foto

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എഞ്ചിനീയറിംഗ് & ടെക്നോളജിയിൽ പ്ലാസ്റ്റിക്‌സ് എൻജിനിയറിങ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

പ്ലാസ്‌റ്റിക്‌സ് പഠനരംഗത്ത് ഇന്ത്യയിലെ മുൻനിരസ്‌ഥാപനമാണ് കേന്ദ്ര കെമിക്കൽ–രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈ ആസ്‌ഥാനമായി

പ്രവർത്തിക്കുന്ന സിപെറ്റ് . കൊച്ചി, മധുര, മൈസൂരു, ഹൈദരാബാദ്, തുടങ്ങിയ ഇടങ്ങളിലായി ,  രാജ്യത്തെ 28 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സിപെറ്റ് (സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് & ടെക്നോളജി) ലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള 

അവസാന തീയതി, മെയ് 28 ആണ് .

 

പൊതു വിഭാഗത്തിന് 500/- രൂപയും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 250/- രൂപയുമാണ് അപേക്ഷാ ഫീസ്.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷ, ജൂൺ 11ന് കേരളത്തിലുൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

 

വിവിധ കോഴ്‌സുകൾ

1.ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് ടെക്‌നോളജി

2.ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ടെക്‌നോളജി

3.പിജി ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്‌സ് പ്രോസസിങ് ആൻഡ് ടെസ്‌റ്റിങ്.

4.പോസ്‌റ്റ് ഡിപ്ലോമ ഇൻ പ്ലാസ്‌റ്റിക്‌സ് മോൾഡ് ഡിസൈൻ

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.cipet.gov.in

 

Comments

leave a reply

Related News