Foto

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ റവ. ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ്,  റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി

കൊച്ചി: കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി റവ. ഫാ. ജോണ്‍ വര്‍ഗീസ് (മാര്‍ ബസേലിയോസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം), സെക്രട്ടറിയായി റവ. ഡോ. ജോസ് കുറിയേടത്ത് സിഎംഐ (രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, കൊച്ചി), വൈസ് പ്രസിഡന്റായി ഫാ. ജെയിംസ് ചെല്ലങ്കോട്ട് (വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ്, ചെമ്പേരി, കണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഫാ. റോയി വടക്കന്‍ (ജ്യോതി എഞ്ചിനീയറിംഗ് കോളജ് തൃശൂര്‍) ട്രഷററായും ഫാ. ആന്റണി അറയ്ക്കല്‍ (ആല്‍ബര്‍ട്ടൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, കൊച്ചി) ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 

മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ (സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, ചൂണ്ടച്ചേരി, പാല), മോണ്‍, ഡോ. പയസ് മലേക്കണ്ടത്തില്‍ (വിശ്വജ്യോതി കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, മൂവാറ്റുപുഴ), മോണ്‍. ജോസ് കോണിക്കര (ജ്യോതി എഞ്ചിനീയറിംഗ് കോളജ് തൃശൂര്‍), ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ (അമല്‍ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിംഗ് കാഞ്ഞിരപ്പള്ളി), ഫാ. ജോണ്‍ പാലിയക്കര സിഎംഐ (ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗ്, ഇരിങ്ങാലക്കുട),  ഫാ. ആന്റോ ചുങ്കത്ത് (സഹൃദയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, ഇരിങ്ങാലക്കുട), ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ (കാര്‍മ്മല്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, ആലപ്പുഴ), ഫാ. ബിജോയ് അറയ്ക്കല്‍ (ലൂര്‍ദ്ദ് മാതാ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം),  ഫാ.എ.ആര്‍.ജോണ്‍ (മരിയന്‍ എഞ്ചിനീയറിംഗ് കോളജ് കഴക്കൂട്ടം, തിരുവനന്തപുരം), ഫാ. ബഞ്ചമിന്‍ പള്ളിയാടിയില്‍ (ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം), എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് സമിതിയും രൂപീകരിച്ചു.
 
രാജ്യാന്തര പ്രശസ്തമായ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് നവീന കോഴ്‌സുകള്‍, വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍, സ്‌കില്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ അസോസിയേ.ഷന്‍ അംഗങ്ങളായ കോളജുകളില്‍ കൂടുതല്‍ സജീവമാക്കുമെന്നും എക്‌സികൂട്ടീവ് സെക്രട്ടറി ഷെവ.അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിശദീകരിച്ചു. 
 
കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ ഈടുറ്റ സംഭാവനകള്‍ കാലങ്ങളായി തുടരുന്ന സ്ഥാപനങ്ങളുടെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും യുജിസി ആക്ട് പ്രകാരം സ്വയംഭരണ പദവി ലഭിച്ചിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമപ്രകാരമുള്ള അഡ്മിഷന്‍ അക്കാദമിക് തലങ്ങളിലെ പ്രവര്‍ത്തനസ്വാതന്ത്ര്യം സര്‍ക്കാരും യൂണിവേഴ്‌സിറ്റിയും ഉറപ്പാക്കണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു. 
 

Comments

leave a reply

Related News