Foto

കോതമംഗലം സെയ്ന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

ഇടുക്കി: 94 വര്‍ഷം പിന്നിടുന്നതും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തി മികച്ച വിജയം കരസ്ഥമാക്കുന്നതുമായ കോതമംഗലം സെയ്ന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെക്കുറിച്ച് ഈ ദിവസങ്ങളില്‍ പ്രചരിക്കുന്നത് തികഞ്ഞ വ്യാജവാര്‍ത്തയാണെന്ന് അന്വേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. തീവ്ര ഹിന്ദു വര്‍ഗ്ഗീയതയുടെ പ്രചാരകരായ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വര്‍ഗ്ഗീയ പ്രചാരണങ്ങളുമായി സ്‌കൂളിനെതിരെ രംഗത്തെത്തിയിരുന്നു. 'മതപഠനം നടത്തുന്നില്ല' എന്ന കാരണത്താല്‍ ഒരു പെണ്‍കുട്ടിക്ക് അഡ്മിഷന്‍ നിഷേധിച്ചു എന്നാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വ്യാജപ്രചരണം അനേകരെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണുന്നതിനാല്‍ ശരിയായ വിശദീകരണം നല്‍കേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.  

സ്‌കൂളിനെക്കുറിച്ച്... 

മികവിന്റെ പാതയില്‍ പതിറ്റാണ്ടുകളായി മുന്നേറുന്ന ഈ വിദ്യാലയത്തില്‍  കഴിഞ്ഞ അധ്യയന വര്‍ഷം 394 വിദ്യാര്‍ത്ഥികള്‍ ടടഘഇ പരീക്ഷ എഴുതിയതില്‍, 100 % വിജയവും 280 പേര്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും ലഭിക്കുകയുണ്ടായി. കഴിഞ്ഞ 20 വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി വിഭാഗവും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവിന്റെ വഴിയില്‍ നിലകൊള്ളുന്നു. ഇവിടെ ഒരു അഡ്മിഷന്‍ ലഭിച്ചാല്‍മതി, പിന്നെ കുട്ടികളെക്കുറിച്ച് ആശങ്ക വേണ്ട എന്ന് ജാതിമതഭേദമന്യേ മാതാപിതാക്കള്‍ ആശ്വസിക്കുന്നു. മതമോ ജാതിയോ നോക്കാതെ കുട്ടികളുടെ മാനസിക, വൈകാരിക, ബൗദ്ധിക തലങ്ങളുടെ സമഗ്ര വികാസത്തിനാണ് എക്കാലവും ഈ വിദ്യാലയം പ്രാധാന്യം നല്‍കിയിട്ടുള്ളത്. രണ്ട് സയന്‍സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെ ഹയര്‍ സെക്കന്‍ഡറിക്ക് ആകെ മൂന്ന് ബാച്ച് മാത്രമേ ഉള്ളൂ എന്നതിനാല്‍ ഇവിടെ ടടഘഇ പാസ്സായ ഫുള്‍ എ പ്ലസ് കാരില്‍ പകുതി കുട്ടികള്‍ക്ക് പോലും പ്ലസ് വണ്ണില്‍ പ്രവേശനം നല്‍കാന്‍ പറ്റുന്നില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പ്ലസ്ടു അഡ്മിഷനോട് അനുബന്ധിച്ചുണ്ടായ വിവാദം 

സെപ്റ്റംബര്‍ 25 ആം തീയതി ഓപ്പണ്‍ മെറിറ്റില്‍ അഡ്മിഷന്‍ എടുത്ത ഒരു വിദ്യാര്‍ത്ഥിനിക്ക് പ്രവേശനം നിഷേധിച്ചു എന്ന് പറഞ്ഞാണ് ഇപ്പോള്‍ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത്. പ്രസ്തുത കുട്ടിക്ക് അഡ്മിഷന്‍ കൊടുത്തതിന് എല്ലാ തെളിവുകളുമുണ്ട്. രാവിലെ ആരംഭിച്ച അഡ്മിഷന്‍ നടപടികളുടെ ഭാഗമായി അതിനായുള്ള റൂമില്‍ പല ടീച്ചര്‍മാരും  ഒരുമിച്ചുണ്ടായിരുന്നു. നാല് മണി സമയം ആയപ്പോള്‍ ഒരമ്മ തനിയെ വരികയും, 'കുട്ടി എവിടെ' എന്ന് ചോദിച്ചപ്പോള്‍ 'വീട്ടിലുണ്ട്' എന്ന് അവര്‍ മറുപടി പറയുകയുമുണ്ടായി. കുട്ടിയില്ലാതെ അഡ്മിഷന്‍ നടത്താന്‍ പറ്റില്ല എന്നതിനാല്‍, വീട് അടുത്ത് തന്നെ എന്നറിഞ്ഞപ്പോള്‍ കൂട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും, ഏതാനും മിനിറ്റുകള്‍ക്കകം കുട്ടിയെ കൊണ്ടുവരികയും ചെയ്തു. കുട്ടിയെയും അമ്മയെയും ഇരുത്തി അഡ്മിഷനുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇടയില്‍, കാസ്റ്റിന്റെ കോളത്തില്‍ ക്രിസ്ത്യന്‍ ഞഇടഇ എന്ന് എഴുതിയിരുന്നതിനാലും ആ ഇടവക പരിധിയില്‍ പെട്ട കുടുംബവും ആയിരുന്നതിനാലും 'മോള്‍ വേദപാഠം പഠിക്കുന്നത് ഏതു ക്ലാസ്സിലാണ്' എന്ന് അഡ്മിഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍ സ്‌നേഹത്തോടെ ചോദിക്കുകയുണ്ടായി. എന്നാല്‍, 'ഞാന്‍ പഠിക്കുന്നില്ല, എനിക്കോ എന്റെ മാതാപിതാക്കള്‍ക്കോ വിശ്വാസം ഇല്ല' എന്നായിരുന്നു കുട്ടിയുടെ ഉത്തരം. 'ഏത് ക്ലാസ്സ് മുതലാണ് പഠിക്കാത്തത്' എന്ന് ചോദിച്ചപ്പോള്‍ 'നാലാം ക്ലാസ്സ് മുതല്‍' എന്നും പറയുകയുണ്ടായി. വളരെ ശാന്തമായ ചോദ്യവും ഉത്തരവും ആയിരുന്നു എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും പറയുകയുണ്ടായി. എന്നാല്‍, വളരെ പെട്ടെന്ന് അവളുടെ അമ്മ ദേഷ്യഭാവത്തില്‍ ചാടി വീണ് വലിയ ബഹളം ഉണ്ടാക്കി. 'ഏകജാലകത്തില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയോട് ഇതൊക്കെ ചോദിക്കാന്‍ എന്താണ് അവകാശം' എന്ന് ചോദിക്കുകയും, തുടര്‍ന്ന് വളരെ മോശമായ പദപ്രയോഗങ്ങള്‍ നടത്തി ചോദിച്ച സിസ്റ്ററിനെ  ശകാരിക്കുകയും ചെയ്തു. വിശദീകരണത്തിന് മുതിര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും എന്ന് മനസിലാക്കിയതിനാല്‍ സിസ്റ്റര്‍ അതിനൊന്നും മറുപടി പറഞ്ഞതുമില്ല. 

തുടര്‍ന്ന് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ കുട്ടി ഒപ്പിടേണ്ട കോളത്തില്‍ അമ്മ ഒപ്പിട്ടിരിക്കുന്നത് കണ്ട് അതൊന്നു വെട്ടി കുട്ടിയോട് ഒപ്പിടാന്‍ സിസ്റ്റര്‍ പറയുകയും കുട്ടി അങ്ങനെ ചെയ്യുകയുമുണ്ടായി. ഇത്രയും സംഭവിച്ചതിനെയാണ് കുട്ടിയുടെ അമ്മ ക്രൈസ്തവ സമൂഹത്തെ ശത്രുതയോടെ കാണുന്ന ചില ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ വളച്ചൊടിച്ച്, സത്യത്തെ മൂടിവച്ച് വ്യാജ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 
 
വാസ്തവം മനസിലാക്കി ജന പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, പിടിഎ പ്രസിഡന്റ് തുടങ്ങി പലരും അവരോട് സംസാരിക്കുകയും സത്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും  ചെയ്യുകയുണ്ടായെങ്കിലും അതൊന്നും അവര്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അവരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് ഉണ്ടായിട്ടുള്ളത്. പ്രസ്തുത ഇടവകയിലെ വേദപാഠ പ്രധാനാധ്യാപിക ആയിരുന്നതിനാല്‍ നിഷ്‌കളങ്കമായി തന്റെ ഇടവകക്കാരി ആണെന്ന് കണ്ട കുട്ടിയോട് അക്കാര്യം തിരക്കി എന്ന വളരെ നിസാരമായ ഒരു കാര്യമാണ് വളരെ ശത്രുതാപരമായി കത്തോലിക്കാ സഭയെ ശത്രുതയോടു കൂടി കാണുന്നവരോട് കൂടെ ചേര്‍ന്ന് വിവാദമാക്കി മാറ്റിയിരിക്കുന്നത്. ഏതുമതത്തില്‍ വിശ്വസിക്കണമെന്നുള്ളതും, അവിശ്വാസിയായി ജീവിക്കണമോ എന്നുള്ളതും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ, എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുമ്പ് തന്റെ ജാതി തിരുത്താന്‍ അവസരം ഉണ്ടായിരുന്നിട്ടും ആ കുട്ടിയോ രക്ഷിതാക്കളോ അതിന് മുതിര്‍ന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. വിശ്വാസജീവിതത്തെ കുറിച്ച് ഒരു ചോദ്യം വന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ അസ്വസ്ഥത അവര്‍ക്കുണ്ടായിരിക്കേണ്ടത്, സീറോമലബാര്‍ കത്തോലിക്കാ സമൂഹത്തില്‍ അംഗമാണ് ആ കുട്ടി എന്ന സര്‍ട്ടിഫിക്കറ്റിലെ സാക്ഷ്യപ്പെടുത്തലിനെക്കുറിച്ചാണ്. 

എല്ലാ മതസ്ഥരും ഒരേ മനസോടെ സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഈ സ്ഥാപനത്തെ മോശമായി ചിത്രീകരിക്കുക എന്ന ഗൂഢ ലക്ഷ്യമാണോ ആണോ ഇതിനു പിന്നില്‍ എന്ന് സംശയിക്കേണ്ടതുണ്ട്. വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗ്ഗീയമായി ദുരാരോപണങ്ങള്‍ ചുമത്തി ഈ പൊതുസമൂഹമധ്യത്തില്‍ തരംതാഴ്ത്തി ചിത്രീകരിക്കുന്നതും അവഹേളിക്കുന്നതും ഇതാദ്യമല്ലാത്തതിനാല്‍ അത്തരമൊരു സംശയം അടിസ്ഥാന രഹിതമല്ല. ഇത്തരം ലക്ഷ്യങ്ങളോടെ നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢ ശക്തികളെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും നാം തയ്യാറാകണം.

Foto

Comments

leave a reply

Related News