കൊച്ചി : കേരളത്തിലെ കലാലയങ്ങളുമായി സഹകരിച്ചു മില്ലറ്റുകളുടെ ഉത്പാദനവും, വിതരണവും, ഉപയോഗവും വര്‍ധിപ്പിക്കുന്നതിനും, സാധാരണക്കാരുടെ നിത്യ ഭക്ഷണത്തില്‍ മില്ലറ്റ് ഉള്‍പ്പെടുത്തുന്ന തരത്തില്‍ ഭക്ഷണ രീതിയില്‍ മാറ്റം വരുത്തുന്നതിന് ആവശ്യമായ ഇടപെടല്‍ വിവിധ സംവിധാനങ്ങളുമായി സഹകരിച്ചു നടത്തുന്നതിനു ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. ട്രസ്റ്റിന്റെ 19- ാമത് വാര്‍ഷിക പൊതുയോഗം പാലാരിവട്ടം പി.ഒ.സിയില്‍ ചേര്‍ന്നു. ഡോ. കെ. കെ. യൂസഫ്, ഫാ: പ്രശാന്ത് പാലക്കാപ്പിള്ളി, ഫാ. ജേക്കബ് പാലക്കാപ്പിള്ളി . എം. എം. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി. രക്ഷാധികാരികള്‍ ജസ്റ്റിസ് കെ. സുകുമാരന്‍, ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ: എം. കെ ജോസഫ് ചെയര്‍മാന്‍ - പി. ബാലനാരായണന്‍, വൈസ് ചെയര്‍മാന്‍ ഡോ. കെ. കെ. യൂസഫ്, ജനറല്‍ സെക്രട്ടറി പി. എം. സണ്ണി. സെക്രട്ടറിമാരായി പി. കെ. സുനില്‍ നാഥ്, ജോഷി വര്‍ഗീസ്, ട്രഷറര്‍ കെ. എസ്. ഷേര്‍ളി, ഉപദേശക സമതി അംഗങ്ങളായി എം.എം.അബ്ബാസ്, ഫാ. പ്രശാന്ത് പാലക്കാപ്പിള്ളി, ജിയോ ജോസ് എന്നിവരെ തിരഞ്ഞെടുത്തു.
പി. എം. സണ്ണി
ജനറല്‍ സെക്രട്ടറി
Comments