ബിഷപ്പുമാരെയും വൈദികരെയും വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കുക - കെ.സി.എഫ്.
ഈയിടെയായി ക്രൈസ്തവമേലദ്ധ്യക്ഷന്മാരെയും വൈദികരെയും സമുദായ നേതാക്കളെയും കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തുന്നത് പതിവാക്കിയിരിക്കുകയാണ്. മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനുപോയ മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചതറിഞ്ഞ് സ്ഥലത്തെത്തി ജനങ്ങളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ച തിരുവനന്തപുരം ബിഷപ് നെറ്റോ പിതാവിനെ അധിക്ഷേപിക്കുകയും ഫാദര്‍ യൂജിന്‍ പെരേരയെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ കേരള കാത്തലിക്ക് ഫെഡറേഷന്‍ പ്രതിഷേധിച്ചു. ഇത്തരം അനാരോഗ്യകരമായ പ്രവണതകളില്‍നിന്നും പിന്മാറണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രൊഫ. കെ. എം. ഫ്രാന്‍സിസ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ റവ. ഫാ. ജേക്കബ് പാലക്കാപ്പിള്ളി, അഡ്വ. ജെസ്റ്റിന്‍ കരിപ്പാട്ട്, വി. പി. മത്തായി. ഇ. ഡി. ഫ്രാന്‍സിസ്, ഷിജി ജോണ്‍സന്‍, ബാബു കെ. അമ്പലത്തുംകാല എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം, അഡ്വ. ജെസ്റ്റിന്‍ കരിപ്പാട്ട്
11-07-2023 ജനറല്‍ സെക്രട്ടറി
Comments