വിവേചനമുള്ള വരുംതലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം
ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി
കൊല്ലം: വിവേചനമുള്ള വരുംതലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം അധ്യാപകര്‍ക്ക് നന്മ ചെയ്യു നുള്ള സന്മനസ്സ് ഉണ്ടാകണം സത്യത്തിനും നീ തിക്കും സാക്ഷ്യം വഹിക്കുന്നവരായി അധ്യാപകര്‍ മാറണമെന്ന് ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി.വൈവിധ്യത്തില്‍ ഏകത്വം നിലനില്‍ക്കുന്ന നാടാണിത്. ഇവിടെ തെറ്റും ശരിയും തിരിച്ചറിയാനുള്ളകാലത്തിനനുസൃതമായി വിദ്യാഭ്യാസ നയങ്ങള്‍ മാറുമ്പോള്‍ അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള കരുത്തും വിവേകവും അധ്യാപകര്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.കേരള കാത്തലിക് ടീ ച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടന്ന തെക്കന്‍ മേഖലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. കൊല്ലം കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ബിനു തോമസ്, മുഖ്യ സന്ദേശം നല്‍കി. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍, സംസ്ഥാന ജനറല്‍ സെകട്ടറി സി.റ്റി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, സ്റ്റീഫന്‍സണ്‍ ഏബ്രഹാം, ബെയ്‌സില്‍ നെറ്റാര്‍, റോബിന്‍ മാത്യു, റ്റൈസ് ബാബു, പ്രമീള ജെ, ഷീജ കെ ജോണ്‍ , കെ.കെ. റജി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ദേശീയ വിദ്യാഭ്യാസ നയങ്ങളെക്കുറിച്ചും , പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടത്തി. തെക്കന്‍ മേഖലയുടെ പതിനൊന്ന് രൂപതകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.
Comments