കെസിവൈഎം വാര്‍ഷിക സെനറ്റ് സമ്മേളനം നടന്നു
കൊല്ലം: കെസിവൈഎം കൊല്ലം രൂപത വാര്‍ഷിക സെനറ്റ് സമ്മേളനം കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. രൂപതയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുത്തു. കെസിവൈഎം രൂപതാ പ്രസിഡന്റ് കിരണ്‍ ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉത്ഘാടനം ചെയ്തു. കൊല്ലം രൂപതാ ചാന്‍സിലര്‍ റവ :ഫാ : ഫ്രാന്‍സിസ് ജോര്‍ജ് അനുഗ്രഹപ്രഭാഷണം നടത്തി. രൂപതാ ഡയറക്റ്റര്‍ ഫാ ബിന്നി മാനുവല്‍, ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന നിധിന്‍ എഡ്വേര്‍ഡ്, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിന്‍ ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉത്ഘാടന സമ്മേളനത്തിന് ശേഷം വിവിധ ഫെറോന സമിതികളുടെയും രൂപതാ സമിതിയുടെയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും നടന്നു. തുടര്‍ന്ന് വിവിധ യൂണിറ്റുകളുടെ പ്രമേയ അവതരണവും, സംഘടനാ ചര്‍ച്ചയും നടന്നു. സംഘടനാ ചര്‍ച്ചയ്ക്ക് ശേഷം രൂപതാ സമിതിയില്‍ ഒഴിവുള്ള പോസ്റ്റിലേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ജനറല്‍ സെക്രട്ടറിയായി കണ്ടച്ചിറ യൂണിറ്റ് അംഗം നിധിന്‍ എഡ്വേര്‍ഡ്,ജോയിന്റ് സെക്രട്ടറിമാരായി പുല്ലിച്ചിറ യൂണിറ്റിലെ എലിസബത്ത് സണ്ണി ,കൊട്ടിയം കലയ്‌ക്കോട് യൂണിറ്റിലെ ഏയ്ഞ്ചല്‍ ജോണ്‍സണ്‍ , സെനറ്റ് മെമ്പര്‍ ആയി കരിക്കുഴി യൂണിറ്റ് അംഗം പ്രഭുല്‍ പ്രസാദ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
Comments