ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പുരസ്കാരത്തിന് പൂന്തുറ സ്വദേശി ശ്രീ എ.ഡോൺ ബോസ്കോയെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം മലങ്കര കാത്തലിക് മുൻ ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ സ്മരണാർത്ഥമുള്ള സൗപർണ്ണികാ തീരത്തിൻ്റെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരത്തിനാണ് പൂന്തുറ സ്വദേശി ശ്രീ എ. ഡോൺ ബോസ്കോയെ തെരഞ്ഞെടുത്തത്. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ ഡി.കെ പൃഥ്വിരാജാണ് പുരസ്കാരം വിതരണം ചെയ്യുക. ഈ മാസം നാലാം തീയതിയാണ് പുരസ്കാര വിതരണം.
187 രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ തിരുവനന്തപുരം സെൻട്രൽ കൗൺസിൽ മുൻ പ്രസിഡന്റ് കൂടിയായ ശ്രീ ഡോൺ ബോസ്കോ വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരികയാണ്.
Comments