Foto

കോവിഡ് പ്രതിരോധ പ്രവര്‍ത്തകരുടെ സംഗമം

കോട്ടയം:  ചങ്ങനാശ്ശേരി  അതിരൂപത പബ്ലിക് റിലേഷന്‍സ്  ജാഗ്രത സമിതിയുടെ  ആഭിമുഖ്യത്തില്‍  കോവിഡ്  പ്രതിരോധ  പ്രവര്‍ത്തകരുടെ സംഗമം 12 ന് വൈകുന്നേരം  6.30 മുതല്‍  സംഘടിപ്പിക്കും.ഓണ്‍ലൈനായിട്ടാണ് പരിപാടി  സംഘടിപ്പിക്കുന്നത്,ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷ്പ്  മാര്‍ ജോസഫ് പെരുന്തോട്ടം  അധ്യക്ഷത  വഹിക്കുന്ന  ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പരിപാടി  ഉദ്ഘാടനം  ചെയ്യും.സഹായമെത്രാന്‍ മാര്‍ തോമസ്  തറയില്‍  സമാപന സന്ദേശം  നല്‍കും.കോവിഡ്  പ്രവര്‍ത്തനത്തില്‍  ഏര്‍പ്പെട്ട  അതിരൂപതയിലെ വിവിധ  ഇടവകകളുടെയും  സംഘടനകളുടെയും  സ്ഥാപനങ്ങളുടെയും  ചുമതലയില്‍ മൃതസംസ്‌കാരം,ചികിത്സ ക്രമീകരണം,മരുന്നു വിതരണം,ഭക്ഷണ വിതരണം,ആംബുലന്‍സ്  സര്‍വ്വീസ്,കൗണ്‍സലിംങ്ങ് തുടങ്ങി  വിവിധ  മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന  സന്നദ്ധപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും,

Comments

leave a reply

Related News