Foto

ഐ.എ.സി.എസ് (IACS-Indian Association for the Cultivation of Science) നിങ്ങളെ വിളിക്കുന്നു

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

കൊൽക്കത്തയിലെ ജാദവ്പൂരിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടി വേഷൻ ഓഫ് സയൻസ്  (IACS -Indian Association for the Cultivation of Science) ലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST) കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണിത്. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏപ്രിൽ 20 വരെയാണ് അപേക്ഷ നൽകാനവസരം.യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് , പ്രവേശനം.

പ്രവേശനപരീക്ഷ, മേയ് 13-ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനു

ഏപ്രിൽ 15 വരെ മാത്രമേ അപേക്ഷിക്കാനാകൂ.

 

വിവിധ പ്രോഗ്രാമുകൾ

1.INTEGRATED BACHELOR'S-MASTER'S PROGRAM IN SCIENCE 

2.MASTER'S PROGRAM

3.INTEGRATED MASTER'S-PH.D.PROGRAM

 

കൂടുതൽ വിവരങ്ങൾക്ക്

 

ഫോൺ

7353014448

മെയിൽ

iacsugpghelpdesk@gmail.com

 

അപേക്ഷാ സമർപ്പണത്തിന്

http://www.iacs.res.in

Comments

leave a reply