Foto

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരും വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതവും: ലിയോ പതിനാലാമൻ പാപ്പായുടെ പ്രബോധനം

വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ളതുപോലെ, രണ്ടായിരത്തിയിരുപത്തിയാറ് ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്‌ച ഉച്ചയ്ക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും ആളുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ഏതാണ്ട് പതിനയ്യായിരത്തോളം ആളുകൾ പാപ്പായെ കാണാനും പ്രാർത്ഥനയിൽ പങ്കെടുക്കാനും ആശീർവാദം സ്വീകരിക്കാനുമായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പരിസരങ്ങളിലുമായി നിലനിന്നിരുന്നു.

ഉച്ചയ്ക്ക് കൃത്യം പന്ത്രണ്ടുമണിക്ക്, ഇന്ത്യയിൽ വൈകുന്നേരം മൂന്നരയ്ക്ക് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിലെത്തുകയും, ഏവരെയും അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രഭാഷണം നടത്തുകയും ചെയ്തു. ഈ ഞായറാഴ്ചയിലെ സുവിശേഷവായനയായിരുന്ന, വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം മുപ്പത്തിമൂന്ന് മുതൽ നാൽപ്പത്തിമൂന്ന് വരെയുള്ള തിരുവചനങ്ങളിൽ യേശു പറയുന്ന മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരെക്കുറിച്ചുള്ള ഉപമയെ ആധാരമാക്കിയായിരുന്നു പരിശുദ്ധ പിതാവ് പ്രഭാഷണം നടത്തിയത്.

തന്റെ പ്രഭാഷണത്തിനു ശേഷം പാപ്പാ ലത്തീൻ ഭാഷയിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു. ആശീർവാദത്തിന് ശേഷം, തനിക്ക് മുന്നിലുണ്ടായിരുന്ന വിവിധ ഭാഷക്കാരും രാജ്യക്കാരുമായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, ഏവർക്കും ഒരു നല്ല ഞായർ ആശംസിച്ചുകൊണ്ടാണ് ജാലകത്തിങ്കൽനിന്നും പിൻവാങ്ങിയത്.

Comments

leave a reply

Related News