ലോകസമാധാനത്തിനായി കെസിവൈഎം കൊല്ലം രൂപതയുടെ ആഹ്വാനപ്രകാരം കെസിവൈഎം യുവജനങ്ങള്‍ സമാധാനദീപം തെളിയിച്ച് പ്രാര്‍ഥന നടത്തി. മാര്‍ച്ച് 1 ചൊവ്വാഴ്ച, രൂപതയിലെ വിവിധ കെസിവൈഎം യൂണിറ്റുകളില്‍ യുവജനങ്ങള്‍ ഒത്തുകൂടുകയും വൈകിട്ട് 7 മണിയ്ക്ക് സമാധാനദീപം തെളിയിച്ചു ലോകസമാധാനാത്തിനായുള്ള പ്രത്യേക പ്രാര്‍ഥന നടത്തുകയും, യുദ്ധകെടുത്തിയില്‍ ക്ലേശം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കെസിവൈഎം രൂപതാ പ്രസിഡന്റ് കിരണ്‍ ക്രിസ്റ്റഫര്‍, രൂപതാ ഡയറക്ടര്‍ ഫാ ബിന്നി മാനുവല്‍, മറ്റ് രൂപതാ സമിതി അംഗങ്ങള്‍ എന്നിവര്‍ പരിപാടിയ്ക്കു നേതൃത്വം നല്‍കി.
Comments