Foto

4000 കിലോമീറ്റര്‍ അവള്‍ നടക്കുകയാണ

4000 കിലോമീറ്റര്‍ അവള്‍
നടക്കുകയാണ് ആ നിയോഗത്തിന് വേണ്ടി

അജി കുഞ്ഞുമോന്‍

വത്തിക്കാന്‍ സിറ്റി: ഇരുപത്തിയൊന്‍പത് വയസ്സുള്ള സ്പാനിഷ്് സ്വദേശിയായ കാര്‍ലോട്ട വലന്‍സ്വേല എന്ന യുവതിയാണ് ഇപ്പോള്‍ അന്തര്‍ദേശീയ മാധ്യമ ശ്രദ്ധ നേടുന്നത്.4000 കിലോമീറ്റര്‍ നടന്നു വിശുദ്ധനാട് സന്ദര്‍ശനത്തിന് യാത്ര ആരംഭിച്ചിരിക്കുന്ന കാര്‍ലോട്ട വലന്‍സ്വേല. 12 രാജ്യങ്ങള്‍ പിന്നിട്ട് ക്രിസ്തുമസ് സമയത്ത് വിശുദ്ധ നാട്ടിലെത്തുകയെന്ന ലക്ഷ്യവുമായി യാത്ര തിരിച്ചിരിക്കുന്നത്.ഉത്തര സ്‌പെയിനിലെ കേപ്പ് ഫിനിസ്റ്റേരയില്‍ നിന്നാണ് യുവതിയുടെ യാത്രയുടെ ആരംഭം. ദൈവവിശ്വാസവും, ഒരു ബാഗും മാത്രമാണ് കൈമുതലെന്ന് ഇവര്‍ പറയുന്നു. വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ ദൈവം തന്നെ വിളിക്കുന്നുവെന്ന് വളരെ വ്യക്തമായി തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചെന്നും അതിന്റെ ഫലമായാണ് യാത്രയെന്നും കാര്‍ലോട്ട വ്യക്തമാക്കുന്നു.
ആറു വര്‍ഷമായി വലിയൊരു കാര്യത്തിനുവേണ്ടി ദൈവം തന്നെ വിളിക്കുന്നുവെന്ന തോന്നല്‍ ഉള്ളില്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ സ്മരിച്ചു. വിവിധ സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ വിശ്രമിക്കാന്‍ വേണ്ടി പരിചയമില്ലാത്ത ആളുകളോട് അഭയം ചോദിക്കേണ്ട ആവശ്യമുണ്ട്. ഇതുവഴി ഓരോ ദിവസവും മനുഷ്യരുടെ ഉദാരതയെ പറ്റി പഠിക്കാന്‍ സാധിക്കുന്നുണ്ടെന്ന് കാര്‍ലോട്ട പറഞ്ഞു. ആളുകളോട് വിശ്വാസത്തെ പറ്റി പറയാനും, അവരോടൊപ്പം പ്രാര്‍ത്ഥിക്കാനും തനിക്ക് വളരെയധികം താല്‍പര്യമുണ്ടെന്ന് അവര്‍ കൂട്ടിചേര്‍ത്തു.ജൂണ്‍ മാസം തുടക്കത്തില്‍ തന്റെ മുപ്പതാമത്തെ പിറന്നാള്‍ ദിനത്തിലായിരിക്കും റോമില്‍ നിന്നും അടുത്ത ലക്ഷ്യം തേടി അവര്‍ യാത്ര പുനഃരാരംഭിക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ തുടക്കത്തില്‍ പ്രാര്‍ത്ഥിച്ചത് പോലെ ജറുസലേമില്‍ ചെല്ലുമ്പോള്‍ തന്നെക്കുറിച്ചുള്ള ദൈവഹിതം പൂര്‍ത്തിയാക്കണമേ എന്ന പ്രാര്‍ത്ഥന തന്നെ ദൈവസന്നിധിയില്‍ ഉരുവിടാന്‍ ആഗ്രഹിക്കുകയാണെന്നും കാര്‍ലോട്ട വലന്‍സ്വേല പറയുന്നു.  കാര്‍ലോട്ടയുടെ ദൗത്യത്തിന്  നിരവധി പേരാണ് പിന്തുണയുമായി രംഗത്ത്  എത്തിയിരിക്കുന്നത്.

Foto

Comments

leave a reply